അന്തര്‍ദേശീയ കോണ്‍ഫറന്‍സിന് തുടക്കം
വടകര: കോളജ് ഓഫ് എന്‍ജിനീയറിങ്ങിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ കോണ്‍ഫറന്‍സിനു തുടക്കമായി. ഡോ. സി.എസ് ശ്രീധര്‍ (ബി.ഐ.ടി ബംഗളൂരു) കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഒ.എ ജോസഫ് അധ്യക്ഷനായി. കോ-ഓപറേറ്റിവ് അക്കാദമി ഫോര്‍ പ്രൊഫഷനല്‍ എജുക്കേഷന്‍ ഡയരക്ടര്‍ ഡോ. ആര്. ശശികുമാര്‍ മുഖ്യാതിഥിയായിരുന്നു.
കോളജിലെ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗം സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സ് മൂന്നുദിവസങ്ങളിലായി ഹോട്ടല്‍ നോര്‍ത്ത് പാര്‍ക്കിലാണു നടക്കുന്നത്. നേപ്പാള്‍ ത്രിഭുവന്‍ സര്‍വകലാശാലയിലെ ഡോ. സുബര്‍ണ ഷക്യ മുഖ്യപ്രഭാഷണം നടത്തി. ഡോ. വി. കബീര്‍, ഡോ. കെ.കെ രാജ്കുമാര്, ഡോ. ജെ. രാജേഷ്, സി.കെ സ്മിത, കെ.ബി ജിതേന്ദ്ര, കെ. രോഷിത് സംസാരിച്ചു. ആദ്യദിനം പത്തോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
രണ്ടാം ദിവസമായ ഇന്ന് ഡോ. വൈത്തിലിംഗം ചിദംബരം, ഡോ. എം.വി രാജേഷ് മുഖ്യപ്രഭാഷണം നടത്തും. കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ടൗണ്‍ഹാളില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."