HOME
DETAILS
MAL
ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുടെ കൈചെയിന്‍ കവര്‍ന്നു
backup
October 18 2016 | 22:10 PM
കാസര്‍ഗോഡ്: കൈത്തണ്ടയില്‍ ബ്ലേഡ് കൊണ്ട് വരഞ്ഞ് എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുടെ കൈചെയിന്‍ കവര്‍ന്നു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കോഴിക്കോട് നിന്നും ഏറനാട് എക്സ്പ്രസ്സില്‍ കാസര്‍ഗോഡ് റെയില്‍വെ സ്റ്റേഷനിലെത്തിയ കാഞ്ഞങ്ങാട് എന്‍.എം.ഐ.ടി എന്‍ജിനീയറിംഗ് കോളജിലെ ഒന്നാംവര്‍ഷ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയായ വയനാട് പിണങ്ങോട് ലീലാനിവാസില് വിനോദ്കുമാറിന്റെ മകള്‍ സാരംഗിവിനോദി (18)ന്റെ കൈചെയിനാണ് മോഷ്ടാവ് കവര്‍ന്നത്.
കാഞ്ഞങ്ങാട്ടെ ബന്ധുവീട്ടില്‍ നിന്ന് പഠിക്കുന്ന വിദ്യാര്‍ഥിനി പൂജ അവധിക്ക് ശേഷം തിരിച്ചെത്തിയതായിരുന്നു. ട്രെയിനില്‍ നിന്നിറങ്ങി ലഗേജ് എടുക്കുന്നതിനിടെയാണ് സംഭവം. സംഭവത്തില്‍ റെയില്‍വെ പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."