പുഴുക്കള്‍ കൈയടക്കി ഒരു ഗ്രാമം
പുല്‍പ്പള്ളി: പുഴുക്കള്‍ മൂലം പുറത്തിറങ്ങാന്‍ കഴിയാതെ ഒരു ഗ്രാമം. പുല്‍പ്പളളി പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍പ്പെട്ട അമ്മായി കവലക്കടുത്താണ് ഒരു ഗ്രാമം മുഴുവന്‍ പുഴുക്കള്‍ നിറഞ്ഞിരിക്കുന്നത്. കൃഷിയിടങ്ങളിലെ മരങ്ങള്‍ മുഴുവന്‍ പുഴുക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
പുഴു ദേഹത്ത് തട്ടിയാല്‍ അസഹ്യമായ ചൊറിച്ചിലനുഭവപ്പെടുന്നതായി കര്‍ഷകര്‍ പറയുന്നു. ഇതു കാരണം കര്‍ഷകര്‍ കൃഷിയിടങ്ങളില്‍ ഇറങ്ങാന്‍ മടിക്കുകയാണ്. പുഴു നിറഞ്ഞ കൃഷിയിടങ്ങളില്‍ നിന്നും കന്നുകാലികള്‍ക്ക് പുല്ലുവെട്ടാനും കര്‍ഷകര്‍ക്കാവുന്നില്ല. വലിയ മരങ്ങളില്‍ വരെ പുഴുക്കള്‍ മൂടിയിരിക്കുകയാണ്.
ഇതു സംബന്ധിച്ച് പുല്‍പ്പള്ളി കൃഷിഭവനില്‍ പരാതി നല്കിയപ്പോള് അധികൃതര്‍ ഗൗനിച്ചില്ലെന്നും പരാതിയുണ്ട്. കൃഷിയിടങ്ങളിലെ പച്ചപ്പ് മുഴുവന്‍ തിന്നു തീര്‍ക്കുന്ന ഇവ വെട്ടുകിളികളുടെ അതേ ശല്യമാണുണ്ടാക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു.
പുഴുക്കള്‍ വീടുകളിലേക്കും കൂട്ടത്തോടെ എത്താന്‍ തുടങ്ങിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."