'വയനാടും കാലാവസ്ഥാ വ്യതിയാനവും' സെമിനാര്‍ നവംബര്‍ 28ന് കല്‍പ്പറ്റയില്‍
കല്‍പ്പറ്റ: വയനാട്ടില്‍ വളര്‍ന്നു വരേണ്ടുന്ന പ്രക്ഷോഭങ്ങള്‍ക്ക് ദിശാബോധം നല്‍കുംവിധം വിദഗ്ദരെ പങ്കെടുപ്പിച്ചു കൊണ്ട് വയനാട്ടിലെ കാലാവസ്ഥ വ്യതിയാനവും, വന്യജീവികളും മനുഷ്യരും അതിജീവനത്തിന്റെ സാധ്യതകള്‍ എന്ത്? എങ്ങിനെ? എന്ന വിഷയത്തില്‍ പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 28ന് കല്‍പ്പറ്റയില്‍ സെമിനാറും ചര്‍ച്ചയും സംഘടിപ്പിക്കുന്നു.
പ്രകൃതി വിഭവങ്ങളാലും വൈവിധ്യത്താലും സമ്പന്നവും പശ്ചിമഘട്ട മലനിരകളുടെ ഭാഗവും ഡെക്കാന്‍ പീഠഭൂമിയുടെ മുനമ്പുമായ വയനാട് ദ്രുതഗതിയില്‍ കാലാവസ്ഥാ വ്യതിയാനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
വന്യജീവികളും മനുഷ്യരുമടക്കമുള്ള സകലചരാചരങ്ങളുടെയും നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുകയും കര്‍ഷകരുള്‍പ്പെടെ എല്ലാ വിഭാഗം മനുഷ്യരും വന്യജീവികളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കും ഇത് നയിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
സെമിനാറുമായി ബന്ധപ്പെട്ട് കെ.വി പ്രകാശന്‍ ചെയര്‍മാനായി സംഘാടക സമിതി രൂപീകരിച്ചു.
യോഗത്തില്‍ വര്‍ഗ്ഗീസ് വട്ടേക്കാട്ടില്‍ അധ്യക്ഷനായി. സാം പി മാത്യു, പി.കെ ബാപ്പുട്ടി, പി.എം ജോര്‍ജ്, കെ.എം സുന്ദരന്‍, കെ.ജി മനോഹരന്‍, കെ.വി പ്രകാശന്‍, കെ.ആര്‍ അശോകന്‍, കെ.സി സുരേഷ് സംസാരിച്ചു. ഇ.ജെ ദേവസ്യ സ്വാഗതവും പി.ടി പ്രേമാനന്ദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."