HOME
DETAILS

സ്ത്രീകളുടെ അവകാശം: വ്യക്തിനിയമ ബോര്‍ഡ് ദേശീയ പ്രചാരണത്തിന്

  
backup
October 19 2016 | 19:10 PM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%82-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%95

ന്യൂഡല്‍ഹി: ഇസ്‌ലാമിലെ സ്ത്രീകളുടെ അവകാശം സംബന്ധിച്ച് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് രാജ്യവ്യാപകമായി പ്രചാരണം നടത്തും. വ്യക്തിനിയമങ്ങള്‍, സ്ത്രീകളുടെ അവകാശങ്ങള്‍ എന്നിവയെ കുറിച്ച് അജ്ഞരായതിനാല്‍ അവരെ ഇക്കാര്യത്തില്‍ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോര്‍ഡിന്റെ നടപടി. ഇസ്‌ലാമിക നിയമങ്ങളെ കുറിച്ചു പലരും അജ്ഞരായതിനാല്‍ അവ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഇതേകുറിച്ചു പ്രചാരണം നടത്തി അവബോധം ഉണ്ടാക്കുന്നതോടെ അവ ദുരുപയോഗം ചെയ്യുന്നതു കുറയുമെന്നു പ്രതീക്ഷിക്കുന്നതായി ബോര്‍ഡ് നിര്‍വാഹകസമിതി അംഗം ഖാലിദ് റശീദ് ഫിറഞ്ചി മഹാലി പറഞ്ഞു.

അര ശതമാനം മുസ്‌ലിംസ്ത്രീകള്‍ മാത്രം വിവാഹമോചനത്തിനിരയാവുന്നുള്ളൂവെന്ന് 2011 ലെ സെന്‍സസ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ഇതില്‍ തന്നെ മൊത്തം വിവാഹമോചനക്കേസ് പരിശോധിച്ചാല്‍ അതില്‍ ഒരുശതമാനംപോലും മുത്വലാഖ് മുഖേന മൊഴിചൊല്ലിയതായി കാണില്ല. എന്നാല്‍ 100 കോടി ഹിന്ദുജനസംഖ്യയില്‍ 3.7 ശതമാനമാണ് വിവാഹമോചന കേസുകള്‍.

അതായത് മൂന്ന് കോടി 70ലക്ഷം വിവാഹമോചനക്കേസുകള്‍ ഹിന്ദുക്കളില്‍ ഉണ്ട് എന്ന് ഇതില്‍ നിന്നു വ്യക്തമാണ്. സ്ത്രീകള്‍ക്കു മുന്‍ഗണന കൊടുക്കണമെന്നു പറയുന്ന ഏകമതം ഇസ്‌ലാമാണ്. വിവാഹത്തിനു പെണ്‍കുട്ടിയുടെ അനുമതി വാങ്ങണമെന്ന് ഇസ്‌ലാമില്‍ നിയമമുണ്ട്. മുസ്‌ലിംസ്തീക്ക് അവരുടെ ഭര്‍ത്താവിന്റെയും പിതാവിന്റെയും സ്വത്തില്‍ അവകാശമുണ്ട്. വിവാഹം, വിവാഹമോചനം, വിദ്യാഭ്യാസം തുടങ്ങിയ എല്ലാകാര്യങ്ങളിലും ഇസ്‌ലാമില്‍ പുരുഷന് ഉള്ളതുപോലെ സ്ത്രീക്കും അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്‌ലാമില്‍ നാലുവിധത്തിലുള്ള വിവാഹമോചനം ആണുള്ളത്. സാധാരണ ത്വലാഖും മുത്വലാഖും. ഇവ രണ്ടും സ്ത്രീയുമായുള്ള ബന്ധം ഒഴിവാക്കാന്‍ പുരുഷന്‍ ഉപയോഗിക്കുന്നതാണ്. ഇതിനു പുറമെ ഖുല്‍അ് (മഹര്‍ തിരികെ നല്‍കി ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പ്പെടുത്തല്‍), ഫസ്ഖ് (സംരക്ഷിക്കാത്ത ഭര്‍ത്താവിനെ പരസ്യം നല്‍കി ബന്ധം വേര്‍പ്പെടുത്തല്‍) എന്നീ രണ്ട് മാര്‍ഗങ്ങളും ഉണ്ട്.

ഇവ രണ്ടും ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ സ്ത്രീക്കുള്ള നിയമങ്ങളാണ്. സാധാരണ ത്വലാഖിനു ശേഷം നിശ്ചിത സമയം കഴിഞ്ഞുമാത്രമെ മറ്റൊരുവിവാഹം പാടുള്ളൂ. ഇത് ഇരുവരുടെയും മനസ്സ് മാറി വീണ്ടും ഒന്നിക്കാനുള്ള അവസരം കൂടിയാണ്. മുസ്‌ലിം സ്ത്രീക്ക് ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ ഫസ്ഖ്, ഖുല്‍അ് എന്നീ നിയമങ്ങളുണ്ടെന്നിരിക്കേ ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ സ്ത്രീക്ക് ഇപ്രകാരം സ്വാതന്ത്ര്യം നല്‍കുന്ന നിയമം മറ്റ് ഏതൊക്കെ മതത്തിലാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. വിവാഹമോചനത്തിലൂടെ ഹിന്ദുക്കള്‍ക്ക് ബന്ധംവേര്‍പ്പെടുത്താനുള്ള അവകാശം ഹിന്ദു കോഡ് ബില്ലില്‍ വന്നത് ഇസ്‌ലാമിക നിയമത്തില്‍ നിന്ന് കടംകൊണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വ്യക്തിനിയമ ബോര്‍ഡിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം അടുത്തമാസം 17, 18 ദിവസങ്ങളില്‍ കൊല്‍ക്കത്തയില്‍ ചേരുന്നുണ്ട്. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ഈ യോഗത്തില്‍ ഏകസിവില്‍കോഡ് സംബന്ധിച്ച വിവാദ നീക്കങ്ങളെ കുറിച്ച് ബോര്‍ഡ് വിശദമായി ചര്‍ച്ചനടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹത്തിനു മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ

uae
  •  a month ago
No Image

മേപ്പാടിയില്‍ റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും കാലാവധി കഴിഞ്ഞത്; ആരോപണവുമായി പഞ്ചായത്ത് ഭരണസമിതി

Kerala
  •  a month ago
No Image

അബഹയില്‍ സഊദി പൗരന്‍ വെടിയേറ്റ് മരിച്ചു; ആക്രമി പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു

Saudi-arabia
  •  a month ago
No Image

'നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; ജയില്‍ മോചിതയായി പി.പി ദിവ്യ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago
No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago