കലക്ടറേറ്റ് മാര്‍ച്ച് നടത്തി
കാക്കനാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) ജില്ലാ കമ്മറ്റി കലക്ടറേറ്റ് മാര്‍ച്ച് നടത്തി. പി.കെ.എസ്. ജില്ലാ സെക്രട്ടറി എം.കെ ശിവരാജന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വി.വി പ്രവീണ്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ. സോമരാജന്, തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.കെ നീനു, വി.എ സക്കീര്‍ ഹുസൈന്, എന്‍.കെ. വാസുദേവന്‍, എം.കെ. ചന്ദ്രബാബു തുടങ്ങിയവര്‍ സംസാരിച്ചു.
സ്വകാര്യ മേഖലയില്‍ നിയമം മൂലം പട്ടികജാതിവിഭാഗങ്ങള്‍ക്ക് നിയമനങ്ങളില്‍ സംവരണം നടപ്പിലാക്കുക, ഹിന്ദു ജനസംഖ്യക്ക് ആനുപാതികമായി ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുക, സഹകരണ മേഖലയിലെ നിയമനങ്ങളില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പിലാക്കുക, കൊച്ചി മെട്രോയിലെ നിയമനങ്ങളില്‍ സംവരണം അനുവദിക്കുക തുടങ്ങിയാവശ്യങ്ങളുന്നയിച്ചാണ് പി.കെ.എസ് കലക്ടറേറ്റ് മാര്‍ച്ച് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."