ജയരാജന്റെ രാജിയോടെ ആരോപണങ്ങള്‍ കെട്ടടങ്ങുമെന്നത് വ്യാമോഹം മാത്രം: പി.പി തങ്കച്ചന്‍
മുവാറ്റുപുഴ: ബന്ധു നിയമനങ്ങള്‍ സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങള്‍ ഇ.പി ജയരാജന്റെ രാജിയോടെ കെട്ടടങ്ങുമെന്നത് വ്യാമോഹം മാത്രമാണന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ഒഴിഞ് മാറാന്‍ കഴിയില്ലെന്നും യു.ഡി.എഫ്. കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അഭിപ്രായപ്പെട്ടു.
മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സര്‍ക്കാര്‍ ജീവനക്കാരെ സ്ഥലം മാറ്റി പീഡിപ്പിക്കുന്ന നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും തങ്കച്ചന്‍ ആവശ്യപെട്ടു. കേരളാ എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ഒരു കാലഘട്ടത്തിലും ഉണ്ടാകാത്ത പീഡനമാണ് ജീവനക്കാര്‍ അനുഭവിക്കുന്നത്.ഭരണപക്ഷ സര്‍വീസ് സംഘടനാ പ്രവര്‍കര്‍ക്ക് മാത്രം സംരക്ഷണം നല്‍കുന്ന സര്‍ക്കാര്‍ നടപടി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എം.ജെ.തോമസ് ഹെര്‍ബിറ്റ് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി.പ്രസിഡന്റ് വി.ജെ.പൗലോസ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, മുന്‍ എം.എല്‍.എ ജോസഫ് വാഴക്കന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാസനില്‍ ,ഐ.കെ.രാജു, സക്കീര്‍ ഹുസൈന്‍, ജോയി മാളിയേക്കല്‍, ഏ.മുഹമ്മദ് ബഷീര്‍, കെ.എസ്.സുകുമാര്‍, റ്റി.പി. ജാനേഷ്, വി.ബി.അജിതന്‍ ജില്ലാ ട്രഷറാര്‍ അരുണ്‍ കെ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എന്‍.രവികുമാര്‍ ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറി എന്‍.കെ.ബെന്നി സംഘടനാ പ്രമേയം അവതരിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ ഇ.കെ.അലി മുഹമ്മദ്, ബി.മോഹനചന്ദ്രന്‍ ,സംസ്ഥാന ഭാരവാഹികളായ ഷാജഹാന്‍ പുല്ലച്ചി, സി.കെ നൗഷാദ്, കെ.എന്‍ സുരേഷ് ബാബു, കെ.ജി.രാജീവ്, ആന്റണി സാലു 'ജോര്‍ജ് സി.മാളിയേക്കല്‍, പി.ജെ.തോമസ്, കെ.പി.അഷറഫ്, ഏ.കെ.ദാസന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."