ഭിന്നശേഷിയുളളവര്‍ക്ക് സഹായകരമായ ഉപകരണങ്ങളുടെ വിതരണം നടത്തി
കൊച്ചി: ഭിന്നശേഷിയുളളവര്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ സഹായകരമായ ഉപകരണങ്ങളുടെ വിതരണം പദ്ധതിയുടെ ഭാഗമായി ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുളള ഉപകരണ നിര്‍ണയത്തിനായുളള മെഡിക്കല്‍ ക്യാംപ് മട്ടാഞ്ചേരി നെഹ്റു മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടന്നു. ക്യാംപിന്റെ ഉദ്ഘാടനം മേയര്‍ സൗമിനി ജയിന് നിര്‍വഹിച്ചു.
യോഗത്തില്‍ ഡപ്യൂട്ടി മേയര്‍ ടി.ജെ വിനോദ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ.ബി സാബു, വികസനകാര്യ സ്ഥിരം സമിതി അധയക്ഷ ഗ്രേസി ജോസഫ്, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ മിനിമോള്‍ വി.കെ, മരാമത്ത് കാര്യസ്ഥിരം സമിതി അധ്യക്ഷന്‍ പി.എം ഹാരിസ്, നഗരാസൂത്രണ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷൈനി മാത്യു, സാമൂഹ്യക്ഷേമം വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ പി.എം നസീമ, കൗണ്‍സിലര്‍മാരായ കെ.ജെ.ആന്റണി, ശ്യാമള പ്രഭു തുടങ്ങിയവര്‍ പങ്കെടുത്തു.
എറണാകുളം ജനറല്‍ ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നടന്ന ക്യാംപില്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മുന്നൂറോളം പേരെ പരിശോധിക്കുകയും അവര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നിര്‍ദേശിച്ചു. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്റെ സഹകരണത്തോടെ ഇവര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കും. നഗരസഭയുടെ കിഴക്കന്‍ മേഖലയിലെ ഗുണഭോക്താക്കള്‍ക്കുളള ഉപകരണ നിര്‍ണയ ക്യാമ്പ് ഒക്ടോബര്‍ 20ന് രാവിലെ ഒമ്പതു മുതല്‍ എറണാകുളം ടൗണ്‍ ഹാളില്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."