ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി അപകീര്‍ത്തിപ്പെടുത്തിയതായി പരാതി
തേഞ്ഞിപ്പലം: എം.എസ്.എഫ് കോഴിക്കോട് ജില്ലാ ഹരിത പ്രസിഡന്റിന്റെ ഫോട്ടോ പ്രൊഫൈലാക്കി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് ചേലേമ്പ്ര സ്വദേശിയായ യുവാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിന് സൈബര്‍ സെല്ലിലും പൊലിസിലും പരാതി. ഹരിത പ്രസിഡന്റ് ഷംന വാണിമേലിന്റെ ഫോട്ടോ ഉപയോഗിച്ചുണ്ടാക്കിയ വ്യാജ ഫേസ്ബുക്കിലാണ് ചേലേമ്പ്ര സ്വദേശിയായ സലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ പോസ്റ്റിട്ടത്. സ്വകാര്യ മലയാളം ചാനലിന്റെ ലോഗോയും അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റില്‍ ദുരുപയോഗം ചെയ്തിട്ടുമുണ്ട്.
വിവാഹ തട്ടിപ്പുവീരന് പിടിയില്‍ എന്ന വ്യാജ വാര്‍ത്ത ചാനലില്‍ വന്ന രീതിയില്‍ പരാമര്‍ശം സൃഷ്ടിച്ചാണ് യുവാവിന്റെ ഫോട്ടോയടക്കം അപകീര്‍ത്തിപ്പെടുത്തല്‍ നടത്തിയത്. വ്യാജ പോസ്റ്റുകള്‍ കണ്ട യുവാവ് എം.എസ്.എഫ് നേതാക്കള്‍ മുഖേന ഷംനയുമായി ബന്ധപ്പെട്ടപ്പോഴാണ് തന്റെ ഫോട്ടോയും ഫേസ്ബുക്കിലൂടെ ദുരുപയോഗം ചെയ്തതായി മനസിലായത്.
ഫോട്ടോ ദുരുപയോഗം ചെയ്തതിനു ഷംന വാണിമേല്‍ സൈബര്‍ സെല്ലിനും കോഴിക്കോട് ചേവായൂര്‍ എസ്.ഐ ഷാജഹാനും പരാതി നല്‍കിയിട്ടുണ്ട്. വനിതാ കമ്മിഷനെയും സമീപിക്കാനുള്ള ഒരുക്കത്തിലാണ്. ചേലേമ്പ്ര സ്വദേശിയായ യുവാവും നിയമനടപടിക്കായി ഒരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."