HOME
DETAILS
MAL
സ്പിന്നിങ് മില്ലുകളിലെ പ്രതിസന്ധി: മുഖ്യമന്ത്രി ഇടപെടണമെന്ന് എസ്.ടി.യു
backup
October 19 2016 | 22:10 PM
തിരൂര്‍: സംസ്ഥാനത്തെ സ്പിന്നിങ് മില്ലുകളിലെ പ്രതിസന്ധി പരിഹരിക്കാന്‍ വ്യവസായ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നു കേരളാ സ്റ്റേറ്റ് ടെക്സ്റ്റയില്‍സ് എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന കമ്മിറ്റി (എസ്.ടി.യു) ആവശ്യപ്പെട്ടു. മില്ലുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ഫണ്ട് അനുവദിക്കണം. തൊഴിലാളികള്‍ക്ക് എത്രയും വേഗം ശമ്പളം നല്‍കണമെന്നും തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ട് നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എസ്.ടി.യു മെമ്പര്‍ഷിപ്പ് കാംപെയിന് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. എം. റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു.
ആതവനാട് മുഹമ്മദ് അധ്യക്ഷനായി. പി.പി.എ ജബ്ബാര്‍, സിദ്ദീഖ് താനൂര്‍, എം.പി ഹംസ, എസ്. അനസ്, പി. സിദ്ദീഖ്, പി. മൂസക്കുട്ടി, ടി. അലി, സി. ഷംസീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."