ക്ഷേമ പെന്‍ഷന്‍ ആളുമാറി വിതരണം ചെയ്തതായി പരാതി
പേരാമ്പ്ര: മേഖലയില്‍ പലര്‍ക്കും പെന്‍ഷന്‍ ലഭിച്ചില്ലെന്നും പലയിടത്തും ആളുമാറി വിതരണം ചെയ്തതായും പരാതി. പുറ്റം പൊയില്‍ കക്കറയിലെ കുഞ്ഞയിഷയ്ക്ക് ലഭിക്കേണ്ട വാര്‍ധക്യകാല പെന്‍ഷന്‍ 14100 രൂപയാണ് ആളുമാറി വിതരണം ചെയ്തതായി പരാതി ഉയര്‍ന്നത്. 85 വയസുള്ള കുഞ്ഞയിഷയ്ക്ക് 2016 ജൂണ്‍ വരെ കൃത്യമായി ലഭിച്ചിരുന്നതായും പരിസരവാസികളെ തിരിച്ചറിയാന്‍ കഴിയാത്ത പാര്‍ട്ടിക്കാരെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ എല്‍പ്പിച്ചതാണ് ഈ ദുരവസ്ഥവരാന്‍ കാരണമെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വാസുവേങ്ങേരി ആരോപിച്ചു.
ചേര്‍മലയിലെ താമസക്കാരി കല്യാണിക്കും ഇതേ അനുഭവമുണ്ടായി. നിരവധി പേര്‍ക്ക് പെന്‍ഷന്‍ ലഭിച്ചില്ലെന്നും ഇത്തരം പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാത്ത പക്ഷം സമര പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റേഷന്‍ വിഹിതം വെട്ടിക്കുറച്ച നടപടിക്കെതിരെ 22ന് മണ്ഡലത്തിലെ റേഷന്‍ കടകള്‍ക്ക് മുന്നില്‍ സായാഹ്ന ധര്‍ണ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."