ഹനുമാന് സേനയെന്ന് പറഞ്ഞ് പണപ്പിരിവ് നടത്തിയവരെ അറസ്റ്റ് ചെയ്തു
കോഴിക്കോട്: തൊണ്ടയാട്-പന്തീരാങ്കാവ് ബൈപ്പാസ് റോഡില്‍ മനന്തലത്താഴം ജുമാമസ്ജിദിന് സമീപം സ്വകാര്യ വ്യക്തിയുടെ നിര്‍മാണത്തിലിരിക്കുന്ന ബില്‍ഡിങ് സൈറ്റിലെത്തി ഹനുമാന് സേനയാണ് തങ്ങളെന്നും രണ്ടുലക്ഷം രൂപ വേണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയ നാലുപേരെ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പൊലിസ് അറസ്റ്റ് ചെയ്തു.
മേത്തോട്ടുതാഴത്ത് കോട്ടപ്പുറത്ത് രൂപേഷ് (31), കൊമ്മേരി പുവ്വങ്ങല് തൈത്തോട്ടത്തില്‍ നിഷാജ് (29), കൊമ്മേരി അനന്തന് ബസാറില്‍ വാരിപ്പുറത്ത് മേത്തല്‍ ഷാനു (29), നരിക്കുനി എരവന്നൂര്‍ സ്വദേശി വാപ്പൊയില് അജിത്കുമാര്‍ (32) എന്നിവരെയാണ് എസ്.ഐ ഹബീബുല്ലയും സംഘവും പിടികൂടിയത്.
തങ്ങളെ പൊലിസ് സ്റ്റേഷനില്‍നിന്ന് വിട്ടില്ലെങ്കില്‍ മാര്‍ച്ച് ഉള്‍പ്പെടെ നടത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. കുന്ദമംഗലം കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മാസങ്ങള്‍ക്ക് മുന്‍പ് ഹനുമാന് സേന എന്നുപറഞ്ഞ് പണപ്പിരിവിനെത്തിയവരെ ബൈപ്പാസ് റോഡിന് സമീപത്തെ ഹൈലൈറ്റ് മാളിനടുത്തുവച്ച് നല്ലളം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ഇവര്‍ക്ക് ഹനുമാന് സേനയുമായി ബന്ധമില്ലെന്ന് സംസ്ഥാന ചെയര്മാന് എം.എം ഭക്തവല്‍സന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."