സി.പി.എം മേഖലാ ജാഥകള്‍ ഇന്നുമുതല്‍
കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും വര്‍ഗീയ തീവ്രവാദത്തിനും ആര്‍.എസ്.എസ് ആക്രമണങ്ങള്‍ക്കുമെതിരേ സി.പി.എം ജില്ലാകമ്മിറ്റി മേഖലാ വാഹനപ്രചാരണ ജാഥകള്‍ ഇന്ന് ആരംഭിക്കും. ജില്ലാ സെക്രട്ടറി പി ജയരാജന്‍ നയിക്കുന്ന തെക്കന്‍മേഖലാ ജാഥ ഇന്നുമുതല്‍ 25 വരെയും സംസ്ഥാന സമിതിയംഗം എം.വി ജയരാജന്‍ നയിക്കുന്ന വടക്കന്‍മേഖലാ ജാഥ 23 മുതല്‍ 28 വരെയും നടക്കും.
തെക്കന്‍മേഖലാ ജാഥ ഇന്നു വൈകുന്നേരം അഞ്ചിന് തലശ്ശേരിയില്‍ പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്യും. തലശ്ശേരി, എടക്കാട്, അഞ്ചരക്കണ്ടി, പിണറായി, കൂത്തുപറമ്പ്, പാനൂര്‍, പേരാവൂര്‍, ഇരിട്ടി, മട്ടന്നൂര്‍ ഏരിയകളിലെ പര്യടനത്തിനുശേഷം 25നു ചാലോട് സമാപിക്കും.
വടക്കന്‍മേഖലാ ജാഥ 23നു വൈകുന്നേരം അഞ്ചിന് പയ്യന്നൂരില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പയ്യന്നൂര്‍, പെരിങ്ങോം, ആലക്കോട്, ശ്രീകണ്ഠപുരം, കണ്ണൂര്‍, മയ്യില്‍, പാപ്പിനിശ്ശേരി, മാടായി കേന്ദ്രങ്ങളിലെ പര്യടനത്തിനുശേഷം 28നു തളിപ്പറമ്പില്‍ സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം ജില്ലാസെക്രട്ടറി പി ജയരാജന്‍, കെ.കെ നാരായണന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."