തിരുവല്ലം ഹെല്‍ത്ത് സെന്ററില്‍ മരുന്നുകളില്ല; രോഗികള്‍ ദുരിതത്തില്‍
വാഴമുട്ടത്തെ കെട്ടിടത്തില്‍ ലക്ഷങ്ങള്‍ വിലയുള്ള മരുന്നുകള്‍ നശിക്കുന്നു
കോവളം: തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള തിരുവല്ലത്തെ ഹെല്‍ത്ത് സെന്ററില്‍ മരുന്നും വാക്‌സിനുകളുമില്ലാതെ രോഗികള്‍ ദുരിതത്തില്‍. ഹെല്‍സെന്റര്‍ നേരത്തേ
പ്രവര്‍ത്തിച്ചിരുന്ന വാഴമുട്ടത്തെ കെട്ടിടത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകള്‍ കെട്ടിക്കിടന്ന് നശിക്കുമ്പോഴാണ് ഈ സ്ഥിതി.
നഗരസഭയുടെ രണ്ട് വാര്‍ഡുകളിലും ഹെല്‍ത്ത് സെന്ററുകള്‍ വേണമെന്ന ആവശ്യവും ഇതു സംബന്ധിച്ചുയര്‍ന്ന തര്‍ക്കങ്ങളുമാണ് ലക്ഷങ്ങളുടെ മരുന്നുകള്‍ ഉപയോഗ ശൂന്യമാകുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. പുഞ്ചക്കരി വാര്‍ഡിന്റെ ഭാഗമായ തിരുവല്ലത്താണ് നേരത്തെ ഹെല്‍ത്ത് സെന്ററര്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഇവിടെയുണ്ടായിരുന്ന കെട്ടിടം പൊളിച്ച് പുതിയത് നിര്‍മിക്കുന്നതിനായി ഹെല്‍ത്ത് സെന്റര്‍ വെള്ളാര്‍ വാര്‍ഡിന്റെ ഭാഗമായ വാഴമുട്ടത്തെ ഒരുകെട്ടിടത്തിലേക്ക് താല്‍ക്കാലികമായി മാറ്റി.
അധികൃതരുടെ അനാസ്ഥയും നിയമപരമായ നൂലാമാലകളും കാരണം കെട്ടിടം പൂര്‍ത്തിയകാന്‍ വര്‍ഷങ്ങള്‍ എടുത്തു.നിര്‍മാണം പൂര്‍ത്തിയായതോടെ ഹെല്‍ത്ത് സെന്റര്‍ തിരുവല്ലത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ അധികൃതര്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്.പ്രദേശവാസികളും ജനപ്രതിനിധികളും എതിര്‍പ്പുമായെത്തിയതോടെ ഹെല്‍ത്ത് സെന്റര്‍ വാഴമുട്ടത്തു തന്നെ തുടര്‍ന്നു. വാഴമുട്ടത്ത് പുതുതായിട്ട് ഒരു ഹെല്‍ത്ത് സെന്റര്‍ അനുവദിക്കുമെന്ന് നഗരസഭാ അധികൃതര്‍ ഉറപ്പും നല്‍കിയിരുന്നു,
അതിനിടയില്‍ കഴിഞ്ഞ മാസം 28 ലെ ഹര്‍ത്താല്‍ ദിനത്തില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ഹെല്‍ത്ത് സെന്റര്‍ വാഴമുട്ടത്ത് നിന്ന്തിരുവല്ലത്തേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിച്ചു. വാഴമുട്ടത്ത് നിന്ന് മരുന്നുകളും മറ്റും മാറ്റുന്നതിനിടെ വെള്ളാര്‍ വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ ജനങ്ങള്‍ ബാക്കിയുള്ള സാധനങ്ങള്‍ ഇവിടെ നിന്നും കൊണ്ടു പോകുന്നത് തടഞ്ഞ് ഗേറ്റ് താഴിട്ട് പൂട്ടി.ഇതോടെയാണ് മരുന്നുകള്‍, ഫര്‍ണിച്ചറുകള്‍, മരുന്ന് സൂക്ഷിക്കുന്ന ഫ്രീസര്‍ തുടങ്ങിയവ വാഴമുട്ടത്തെ കെട്ടിടത്തില്‍ കുടുങ്ങിയത്.
കുട്ടികള്‍ക്കുള്ള വാക്‌സിനുകള്‍, ടി.ബി.ക്കുള്ള മരുന്നുകള്‍, ഇന്‍സുലിന്‍, മെന്റല്‍ ഹെല്‍ത്ത് മെഡിസിനുകള്‍ തുടങ്ങിയവയാണ് പഴയ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഇത് അധികകാലം ഉപയോഗിക്കാതിരുന്നാല്‍ ഉപയോഗ ശൂന്യമായി പോകുമെന്നാണ് മെഡിക്കല്‍ ഓഫിസര്‍ പറയുന്നത്.
എന്നാല്‍ വാഴമുട്ടത്ത് ഹെല്‍ത്ത് സെന്റര്‍ നിലനിര്‍ത്തണമെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതല്ലാതെ കെട്ടിടത്തില്‍ നിന്നു സാധനങ്ങള്‍ മാറ്റാന്‍ അനുവദിക്കില്ലെന്നാണ് അവരുടെ നിലപാട്. മരുന്ന് കെട്ടിക്കിടന്ന് നശിക്കാതിരിക്കാന്‍ നടപടിവേണമെന്നും മതിയായ ചികിത്സയും മരുന്നും ഉറപ്പുവരുത്തണമെന്നുമാണ് തിരുവല്ലത്ത് ചികിത്സ തേടിയെത്തുന്നവര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."