HOME
DETAILS
MAL
നിരോധിച്ച ചെറുമത്സ്യങ്ങളുമായെത്തിയ ബോട്ടുകള്‍ പിടികൂടി
backup
October 20 2016 | 02:10 AM
കൊല്ലം: നിരോധിച്ച ചെറുമത്സ്യങ്ങളുമായി ഹാര്‍ബറിലെത്തിയ രണ്ടു മത്സ്യബന്ധനബോട്ടുകള്‍ ശക്തികുളങ്ങര ഹാര്‍ബറില്‍ നിന്നും നീണ്ടകര മറൈന്‍ എന്‍ഫോഴ്സ്മെന്റ് പിടികൂടി പിഴ ചുമത്തി.
ശക്തികുളങ്ങര കാവിളയില്‍ ബഞ്ചമിന്റെ വരദാനം,നീണ്ടകര സ്വദേശി ടെറന്‍സ് സെബാസ്റ്റിയന്റെ കാണിക്കമാതാ ബോട്ടുകളാണ് പിടികൂടിയത്. വരദാനം ബോട്ടില്‍ മൂന്നും കാണിക്കമാതായില് ആറും ബോക്സുകളിലായിട്ടായിരുന്നു ചെറുമീനുകള്‍ സൂഷിച്ചിരുന്നത്. ചൊവ്വാഴ്ച പിടികൂടിയ വരദാനം ബോട്ടിനു അരലക്ഷം രൂപ പിഴയിട്ടു. കാണിക്കമാതാ ബോട്ടിനു ഇന്നുപിഴയിടും. മറൈന്‍ എന്‍ഫോഴ്സ്മെന്റ് അസി.ഡയറക്ടര്‍ സുഹൈറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ വില്സന്ജോയ്,സിവില്‍ പൊലിസ് ഓഫിസര്‍ സുനില്‍ മാര്‍ക്കോസ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."