‘റമദാൻ ഇൻ ദുബൈ’പരിപാടികൾക്ക് സമാപനമായി
ദുബൈ:ദുബൈയിൽ ഒരു മാസത്തോളമായി നടന്ന് വന്നിരുന്ന ‘റമദാൻ ഇൻ ദുബൈ’ പ്രചാരണ പരിപാടികൾക്ക് സമാപനമായി. 2024 ഏപ്രിൽ 6-നാണ് ദുബൈ മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ദുബൈയിലെ റമദാൻ ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ഒരുമാസത്തെ ആഘോഷപരിപാടിയായ ‘റമദാൻ ഇൻ ദുബൈ’ സംഘടിപ്പിച്ചത്. ദുബൈ മീഡിയ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടി റമദാൻ മാസത്തിന്റെ തുടക്കത്തിൽ തന്നെ ആരംഭിച്ചിരുന്നു.
The #RamadanInDubai campaign, concluded today on a high note capping a month-long celebration of the Holy Month. The unique initiative, launched by the Dubai Media Council at the beginning of Ramadan. Brought together the public and private sectors for the first time in a grand… pic.twitter.com/0EcYEQ7m3b
— Dubai Media Office (@DXBMediaOffice) April 5, 2024
സ്വകാര്യ, പൊതു മേഖലകളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെട്ട ഈ ആഘോഷപരിപാടികൾ ദുബൈ മുന്നോട്ട് വെക്കുന്ന ഉജ്ജ്വലമായ സാംസ്‌കാരിക പൈതൃകം, പരമ്പരാഗത രീതികൾ എന്നിവയ്ക്ക് അടിവരയിടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."