HOME
DETAILS

ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് 12 ഉദ്യോഗസ്ഥരെ ജമ്മുകശ്മിര്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടു

  
backup
October 20 2016 | 08:10 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%82

ശ്രീനഗര്‍: ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് 12 ഉദ്യോഗസ്ഥരെ ജമ്മുകശ്മിര്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടു. സംസ്ഥാനത്തെ സമാധാന തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് 12 പേരെ മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടത്.

 

നൂറിലേറെ പേര്‍ ദേശ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ നിരീക്ഷണത്തിലാണെന്നും ഇനിയും കൂടുതല്‍ പിരിച്ച് വിടല്‍ ഉണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

 

പിരിച്ച് വിട്ടവര്‍ സര്‍ക്കാരിന്റെ വിവിധ ഡിപ്പാര്‍ട്ട് മെന്റില്‍ ജോലി ചെയ്യുന്നവരാണ്. അദ്ധ്യാപകരും റെവ്‌ന്യൂ ഉദ്യോഗസ്ഥരും അതില്‍ ഉള്‍പെടുന്നുണ്ട്.

 

പിരിച്ച് വിട്ടവരുടെ മേല്‍ വിചാരണ കൂടാതെ ആറുമാസം വരെ തടവിലിടാവുന്ന പൊതുസുരക്ഷാ നിയമ പ്രകാരമുള്ള കേസാണ് ചുമത്തിയിരിക്കുന്നത്.

 

ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍വാണി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ആക്രമണങ്ങളില്‍ ഇതുവരെ കശ്മിരില്‍ 90 പേര്‍ കൊല്ലപ്പെടുകയും 12000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

 

അക്രമകാരികാരികള്‍ക്ക് പിന്നില്‍ പാകിസ്താനാണെന്നാണ് ഇന്ത്യയുടെ ആരോപണം. എന്നാല്‍ പാകിസ്താന്‍ ഈ വാദത്തെ നിരന്തരം തള്ളിപറയുന്നുമുണ്ട്. കശ്മിരില്‍ ആക്രമണങ്ങളെ തുടര്‍ന്ന് 900 ത്തോളം പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

ഇരുപത്താറ് വര്‍ഷത്തിന് ശേഷമാണ് കശ്മിരില്‍ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ച് വിടുന്നത്.
മുന്‍പ 1990 ല്‍ അഞ്ച് പേരെയാണ് ജോലിയില്‍ നിന്ന് പിരിച്ച് വിട്ടത്.

 

എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കമ്മീഷണറായിരുന്ന നഈം അക്തറും അന്ന് പിരിച്ച് വിട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നു. നഈം അക്തര്‍ ഇപ്പോള്‍ പി.ഡി.പി യുടെ പ്രമുഖ നേതാവും മെഹബൂബയുടെ മന്ത്രിസഭയില്‍ അംഗവുമാണ്. ആ പിരിച്ച് വിടലിനെ തുടര്‍ന്ന് കശ്മിരില്‍ മൂന്നുമാസം നീണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമരം ഉണ്ടായിരുന്നു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാൻ; അനധികൃത കുടിയേറ്റക്കാർക്ക് തൊഴിൽ നൽകിയാൽ കനത്ത പിഴ

oman
  •  3 months ago
No Image

മഴക്കെടുതി: ഷാർജയിൽ 4.9 കോടി ദിർഹം നഷ്ടപരിഹാരം

uae
  •  3 months ago
No Image

ദുബൈയിൽ രണ്ട് പ്രധാന റോഡുകളിൽ വേഗപരിധി ഉയർത്തി

uae
  •  3 months ago
No Image

ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

International
  •  3 months ago
No Image

കണ്ടല ബാങ്ക് ക്രമക്കേട് കേസില്‍ ഭാസുരാംഗനും മകനും ജാമ്യമില്ല

Kerala
  •  3 months ago
No Image

ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ്; താരിഫ് ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്

Kerala
  •  3 months ago
No Image

'മോദിക്ക്  'മന്‍ കി ബാത്തി'നെ കുറിച്ച് മാത്രമാണ് ചിന്ത, 'കാം കി ബാത്തി'ല്‍ ശ്രദ്ധയില്ല' രാഹുല്‍ ഗാന്ധി

National
  •  3 months ago
No Image

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും 

Kerala
  •  3 months ago
No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago