HOME
DETAILS

ഇന്ത്യന്‍ ടിവി, റേഡിയോ പരിപാടികള്‍ക്ക് പാകിസ്താനില്‍ വെള്ളിയാഴ്ച മുതല്‍ സമ്പൂര്‍ണ വിലക്ക്

  
backup
October 20, 2016 | 8:48 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%bf-%e0%b4%b1%e0%b5%87%e0%b4%a1%e0%b4%bf%e0%b4%af%e0%b5%8b-%e0%b4%aa%e0%b4%b0

ഇസ്ലാമാബാദ്: ഇന്ത്യന്‍ ടിവി, റേഡിയോ പരിപാടികള്‍ക്ക് വെള്ളിയാഴ്ച മുതല്‍ പാക്കിസ്താനില്‍ സമ്പൂര്‍ണ വിലക്ക്. പാക്കിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പിഇഎംആര്‍എ) യാണ് വിലക്കേര്‍പെടുത്തിയത്.

 

നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സുകള്‍ ഷോകോസ് നോട്ടീസ് അയക്കാതെ തന്നെ റദ്ദാക്കാനും തുടര്‍നടപടികളെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

 


പാകിസ്താന്‍ സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദപ്രകാരമാണ് ഒക്ടോബര്‍ 21 മുതല്‍ ഇന്ത്യന്‍ ടി.വി ,റേഡിയോ പരിപാടികള്‍ക്ക് പി.ഇ.എം.ആര്‍.എ വിലക്കേര്‍പെടുത്തിയത്.



അതിര്‍ത്തിയില്‍ ഇന്ത്യ-പാക് ബന്ധം വഷളായതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നും പിഇഎംആര്‍എ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണി മുതലാണ് നിരോധനം നിലവില്‍ വരുക. വിദേശ ചാനലുകള്‍ പരമാവധി നിയന്ത്രിക്കാന്‍ മുന്‍പ് തന്നെ പാക്കിസ്ഥാന്‍ തീരുമാനിച്ചിരുന്നു.

 

പാകിസ്താനില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളില്‍ ഇന്ത്യയുമായി ബന്ധപെട്ടവ ഒഴിവാക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 

2006 ല്‍ പാകിസ്താനില്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ സംപ്രേഷണത്തിനുള്ള വിലക്ക് നീക്കിയത് പര്‍വേസ് മുഷറഫിന്റെ നേതൃത്വത്തിലുള്ള പട്ടാള ഭരണകൂടമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

5 വർഷത്തിനിടെ സംസ്ഥാനത്ത് ജീവനൊടുക്കിയത് 36,000 പേർ; കൂടുതലും പുരുഷന്മാർ; 595 കുട്ടികളും

Kerala
  •  3 days ago
No Image

വധശ്രമക്കേസില്‍ ബിജെപി കൗണ്‍സിലര്‍ പിടിയില്‍; അറസ്റ്റിനിടെ പൊലിസിനെ ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍

Kerala
  •  3 days ago
No Image

മഴയ്ക്ക് താല്‍ക്കാലിക ശമനം; മുന്നറിയിപ്പ് അഞ്ച് ജില്ലകള്‍ക്ക് മാത്രം; ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ് 

Kerala
  •  3 days ago
No Image

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള 'ആർട്ടെമിസ് 3' ദൗത്യസംഘത്തെ പ്രഖ്യാപിച്ച് നാസ; ചരിത്ര ദൗത്യം 2027-ൽ, ഇത്തവണ വനിതകളില്ല!

International
  •  3 days ago
No Image

സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി, പിന്നാലെ 'ആത്മഹത്യാ നാടകം'! വ്യവസായിയിൽ നിന്ന് 2.77 കോടി തട്ടിയ യൂത്ത് കോൺഗ്രസ് നേതാവും കൂട്ടാളിയും മംഗളൂരുവിൽ അറസ്റ്റിൽ

National
  •  3 days ago
No Image

തമിഴ്നാട്ടിൽ നിന്ന് ദുബൈയിലേക്ക് ബസ്, ടിക്കറ്റ് നിരക്ക് 10,000 രൂപ!- ആ വൈറൽ ടിക്കറ്റ് എ.ഐ നിർമ്മിതമോ?

National
  •  3 days ago
No Image

തിരുവല്ലയിലെ വ്യാപക മരംമുറി; കെഎസ്ഇബിക്കെതിരെ കടുത്ത നടപടിയുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

Kerala
  •  3 days ago
No Image

പിറന്നത് 30 ഗോളുകൾ, ഒരു ഗോൾ പോലും തിരിച്ചടിക്കാനായില്ല! ഒളിമ്പിക് യോഗ്യതയിൽ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച സുഡാന്റെ ചരിത്ര തോൽവി!

Football
  •  3 days ago
No Image

കത്തുന്ന വേനലിൽ കാറുകൾക്ക് വേണം പ്രത്യേക കരുതൽ; ടയറുകൾ കേടുവരുന്നതിനും ഇന്ധന നഷ്ടത്തിനും കാരണങ്ങൾ ഇതാണ്

uae
  •  3 days ago
No Image

ദുബൈയിലെ ജുമൈറയിൽ കടൽത്തീരത്തെ റസ്റ്റോറന്റിന് സമീപം ഭീമൻ തിമിംഗല സ്രാവ്; അമ്പരപ്പോടെ ഭക്ഷണം കഴിക്കാനെത്തിയവർ

uae
  •  3 days ago