ഖത്തറിലെ പൊതുമാപ്പ് അവസാനിക്കാന്‍ മാസം കൂടി; 1500 പേര്‍ രാജ്യംവിട്ടു
ദോഹ: ഖത്തര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഒരു മാസം കൂടി ബാക്കിയിരിക്കേ 1500 ലധികം പേര്‍ സൗകര്യം ഉപയോഗപ്പെടുത്തി രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്ന വിദേശികള്‍ക്ക് പിഴ കൂടാതെ രാജ്യം വിടാനുള്ള പൊതുമാപ്പിന്റെ കാലാവധി സപ്തംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ ഒന്നു വരെയാണ്.
പൊതുമാപ്പ് പ്രഖ്യാപിച്ച് ആദ്യത്തെ ആഴ്ചയില്‍ തന്നെ നിയമവിരുദ്ധമായി താമസിച്ചിരുന്ന ആയിരത്തിലധികം പേര്‍ സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നു. നേപ്പാള്‍, ശ്രിലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കൂടുതലായും രാജ്യം വിട്ടവര്‍. ഏഷ്യന്‍രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കാണ് പൊതുമാപ്പിന്റെ പ്രയോജനം കൂടുതലായും ലഭിച്ചത്.
ഇനി കാലാവധി അവസാനിക്കാന്‍ ബാക്കിയുള്ള ദിവസങ്ങളില്‍ സര്‍ച്ച് ആന്റ് ഫോളോ അപ്പ് ഡിപ്പാര്‍ട്ടുമെന്റില്‍ കൂടുതലാളുകളെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 700 ലധികം ബംഗ്ലാദേശികള്‍ ഖത്തറിലെ ബംഗ്ലാദേശ് എംബസിയുടെ സഹായത്താല്‍ രാജ്യം വിട്ടതായി എംബസിയിലെ ലേബര്‍ വകുപ്പിന്റെ ചുമതലയുള്ള ഫസ്റ്റ് സെക്രട്ടറി മുഹമ്മദ് റബീഉല്‍ ഇസ്‌ലാം അറിയിച്ചു.
മുന്നൂറോളം നേപ്പാളികള്‍ എംബസിയുടെ സഹായം തേടിയതായി നേപ്പാള്‍ എംബസി അധികൃതരും 450 ലധികം ശ്രീലങ്കന്‍ തൊഴിലാളികള്‍ സൗകര്യം പ്രയോജനപ്പെടുത്തിയതായി ശ്രീലങ്കന്‍ എംബസി അധികൃതരും വെളിപ്പെടുത്തി.
എത്യോപ്യയില്‍ നിന്നുള്ള 117 തൊഴിലാളികളാണ് പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി രാജ്യംവിട്ടത്. ഫിലിപ്പൈന്‍സില്‍ നിന്നുള്ള തൊഴിലാളികള്‍ 50 പേര്‍ മാത്രമാണ് ഇതുവരെയായി രാജ്യംവിട്ടത്. എന്നാല്‍ പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി നിരവധി ഇന്ത്യക്കാര്‍ രാജ്യം വിട്ടെങ്കിലും വ്യക്തമായ കണക്കുകള്‍ ലഭിച്ചിട്ടില്ല.
ആയിരക്കണക്കിനു ഇന്ത്യക്കാര്‍ രാജ്യം വിടാന്‍ കാത്തിരിക്കുന്നുണ്ടന്നു നേരത്തെ എംബസി വ്യക്തമാക്കിയിരുന്നെങ്കിലും എത്ര പേര്‍ രാജ്യം വിട്ടെന്ന വിവരം വ്യക്തമല്ല. 2004 മാര്‍ച്ചിലായിരുന്നു ഖത്തറില്‍ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. മാര്‍ച്ച് 21 മുതല്‍ ജൂലായ് 21 വരെയുള്ള അന്നത്തെ കാലാവധിക്കുള്ളില്‍ ആറായിരത്തോളം ഇന്ത്യക്കാരായ അനധികൃത താമസക്കാര്‍ പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി രാജ്യം വിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."