റേഷനരി വിലവര്‍ധനയ്‌ക്കെതിരേ മുസ്‌ലിം ലീഗ് ധര്‍ണ 26ന്
കല്‍പ്പറ്റ: എ.പി.എല്‍ വിഭാഗത്തിനുള്ള അരിവിഹിതം വെട്ടിക്കുറക്കുകയും റേഷനരിയുടെ വില മൂന്നിരട്ടിയാക്കി വര്‍ധിപ്പിക്കുകയും ചെയ്ത എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചു താലൂക്ക് സപ്ലൈ ഓഫിസുകളിലേക്ക് മുസ്‌ലിം ലീഗ് ധര്‍ണ സംഘടിപ്പിക്കും. 26നു രാവിലെ 10നു ജില്ലയിലെ മുഴുവന്‍ താലൂക്ക് ഓഫിസുകളിലേക്കും ധര്‍ണ നടക്കും.
ഒരു മാസമായി റേഷന്‍ കടകളില്‍ എ.പി.എല്ലുകാര്‍ക്കു കിട്ടാനുള്ള അരി ലഭ്യമല്ല. അരിവിതരണം എന്നു നടത്താനാകുമെന്ന് അധികൃതര്‍ക്കുപോലും നിശ്ചയമില്ല. സാധാരണക്കാരായ ഭൂരിഭാഗംപേരും ആശ്രയിക്കുന്ന റേഷന്‍കടകളില്‍ അരിവിതരണം പോലും ഫലപ്രദമായി നടപ്പാക്കാനാകാത്ത സാഹചര്യമാണ് എല്‍.ഡി.എഫ് സര്‍ക്കാരില്‍നിന്നുണ്ടാകുന്നതെന്നും ജില്ലാ കമ്മിറ്റി യോഗം ആരോപിച്ചു. പൗരന്മാര്‍ക്ക് അവകാശപ്പെട്ട അരിവിതരണം പോലും കാര്യക്ഷമമായി നടത്താന്‍ കഴിയാത്ത സര്‍ക്കാര്‍ നിസംഗതക്കെതിരേയാണ് മുസ്‌ലിം ലീഗ് ധര്‍ണ നടത്തുന്നത്.
വിവിധ താലൂക്ക് ഓഫിസുകള്‍ക്കു മുന്നിലെ ധര്‍ണകള്‍ ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, വൈസ് പ്രസിഡന്റ് പി.കെ അബൂബക്കര്‍, സെക്രട്ടറി ടി. മുഹമ്മദ് എന്നിവര്‍ ഉദ്ഘാടനം ചെയ്യും. മെമ്പര്‍ഷിപ്പ് കാംപയിനിന്റെ ഭാഗമായി മൂന്നു നിയോജകമണ്ഡലങ്ങളിലെയും പ്രവര്‍ത്തനം റിട്ടേണിങ് ഓഫിസര്‍മാരുടെ സാന്നിധ്യത്തില്‍ യോഗം അവലോകനം ചെയ്തു. ഈ മാസം 30നുമുന്‍പായി ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലങ്ങളിലും വാര്‍ഡ് കമ്മിറ്റികള്‍ രൂപീകരിക്കുന്ന തരത്തില്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ കീഴ്കമ്മിറ്റികളോട് യോഗം അഭ്യര്‍ഥിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.പി.എ കരീം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, പി.കെ അബൂബക്കര്‍, കെ.എം.കെ ദേവര്‍ശോല, എം.കെ അബൂബക്കര്‍ ഹാജി, സി. മൊയ്തീന്‍ കുട്ടി, അബ്ദുല്ല മാടക്കര, എം.എ അസൈനാര്‍, ടി. ഹംസ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."