യുവാവിനെ പൊലിസ് അടിച്ചു പരുക്കേല്പിച്ചതായി പരാതി
കതിരൂര്‍: പൊന്ന്യത്ത് യുവാവിനെ പൊലിസ് അടിച്ചു പരുക്കേല്പിച്ചതായി പരാതി. നായനാര്‍ റോഡിന് സമീപത്തെ തമന്നയില്‍ മുഹമ്മദ് അഫ്രോസി(26)നാണ് പരുക്കേറ്റത്. ബുധനാഴ്ച രാത്രി 11ഓടെ പട്രോളിങ് നടത്തുകയായിരുന്ന പൊലിസുകാര്‍ അടിച്ചു പരിക്കേല്‍പിച്ചെന്നാണ് പരാതി. അഫ്രോസ് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മാഹിയില്‍ നിന്നു ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന അഫ്രോസിനെ പൊലിസ് അടുത്തേക്ക് വിളിച്ചു വരുത്തി. ദേഹപരിശോധന നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. വ്യക്തമായ ഉത്തരം നല്‍കിയിട്ടും പൊലിസ് മര്‍ദിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ജീപ്പില്‍ നിന്നു മര്‍ദിച്ചതായും അഫ്രോസ് പറഞ്ഞു. വിവരമറിയിച്ച ശേഷം ബന്ധുക്കള്‍ അര്‍ധരാത്രിക്ക് ശേഷം സ്റ്റേഷനിലെത്തുകയും അഫ്രോസിനെ കൂട്ടിക്കൊണ്ടുപോവുകയുമാണ് ചെയ്തത്. പൊലിസ് മര്ദിച്ചതാണെന്നുള്ള പരാതി തെറ്റാണെന്ന് കതിരൂര്‍ എസ്.ഐ സുരേന്ദ്രന് കല്യാടന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."