HOME
DETAILS
MAL
ഏകസിവില്‍ കോഡ്: കേന്ദ്രം പിന്മാറണമെന്ന് എസ്.ഡി.പി.ഐ
backup
October 20 2016 | 20:10 PM
കണ്ണൂര്‍: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നു എസ്.ഡി.പി.ഐ ജില്ലാ പ്രതിനിധി സഭ. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. കണ്ണൂരിലെ അക്രമങ്ങള്‍ക്കു കാരണം ആര്.എസ്.എസിന്റെ പ്രചാരകവേഷം കെട്ടിയ ചില പുറംനാട്ടുകാരാണെന്നും അവരെ വെളിച്ചത്തു കൊണ്ടുവരണമെന്നുള്ള സി.പി.എം പ്രസ്താവന പൊലിസ് ഗൗരവപൂര്‍വം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.കെ അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷനായി. ബഷീര്‍ കണ്ണാടിപ്പറമ്പ്, എ ഫൈസല്‍, കെ മുഹമ്മദ് കുഞ്ഞി, സി.കെ ഉമര്‍, കെ.പി സുഫീറ, സജീര്‍ കീച്ചേരി, എം.കെ മനോജ് കുമാര്‍, നസറുദ്ദീന്‍ എളമരം, പി.കെ ഫാറൂഖ്, ഹാറൂണ്‍ കടവത്തൂര്‍, സി.എം നസീര്‍, എ.സി ജലാലുദ്ദീന്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."