ഗ്രൂപ്പ് രഹിത പുനഃസംഘടന അസാധ്യമാവും ഉമ്മന്‍ചാണ്ടി രാഹുല്‍ കൂടിക്കാഴ്ച
ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഗ്രൂപ്പ് രഹിത പുനഃസംഘടനയെന്ന കെ.പി.സി.സി അധ്യക്ഷന്റെ നീക്കങ്ങള്‍ നടക്കില്ലെന്ന് ഉറപ്പായി. ഗ്രൂപ്പുകള്‍ക്കതീതമായി ആദ്യഘട്ട പുനഃസംഘടന നടത്താന്‍ സുധീരന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇത് ഒരു തരത്തിലും അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പുകള്‍.
സുധീരന്റെ നീക്കത്തില്‍ എതിര്‍പ്പ് അറിയിച്ചു കേരളത്തിലെ കോണ്‍ഗ്രസിന്റെ രണ്ടുഗ്രൂപ്പുകളുടെയും പ്രതിനിധീകരിക്കുന്ന രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും രാഹുലിനെ കണ്ടു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യം രാഹുലിനെ കണ്ടത്. കഴിഞ്ഞദിവസം വി.എം സുധീരനും ഡല്‍ഹിയിലെത്തി. ഇതിനുപിന്നാലെ ഇന്നലെ വൈകിട്ടോടെ ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടി രാത്രിയോടെ രാഹുലിനെ കണ്ട് സുധീരന്റെ നീക്കത്തോടു വിയോജിപ്പ് അറിയിച്ചു.
പുന:സംഘടനയുമായി ബന്ധപ്പെട്ട് ഇരുഗ്രൂപ്പുകളും യോജിപ്പോടെയാണ് മുന്നോട്ട് പോകുന്നതെങ്കിലും ഗ്രൂപ്പ് സമവാക്യം പൊളിക്കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉമ്മന്‍ചാണ്ടിയും രാഹുലിനെ കണ്ട് നിലപാട് അറിയിച്ചത്. ഗ്രൂപ്പിന് അതീതമായി പുന:സംഘടന നടത്തുമ്പോള്‍ പരിചയ സമ്പന്നരായ നേതാക്കള്‍ അവഗണിക്കപ്പെടാന്‍ പാടില്ലെന്ന് ഉമ്മന്‍ചാണ്ടി രാഹുലിനെ അറിയിച്ചു.
14 ഡി.സി.സി പ്രസിഡന്റുമാരെ ഇരുഗ്രൂപ്പുകളും ചേര്‍ന്ന് പങ്കിട്ടെടുക്കാറാണ് പതിവ്. ഇത്തരത്തില്‍ കാലങ്ങളായി തുടര്‍ന്നുപോന്ന സംഘടനാ സംവിധാനം പെട്ടെന്നു പൊളിച്ചെഴുതാനുള്ള ശ്രമം പാര്‍ട്ടി ഘടനയെ താളംതെറ്റിക്കുമെന്ന ആശങ്ക ഹൈക്കമാന്‍ഡിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."