HOME
DETAILS
MAL
ബസുകളില്‍ റൂട്ട് നമ്പര്‍ ഉള്‍പ്പെടുത്തണം: ആര്.ടി.ഒ
backup
October 20 2016 | 20:10 PM
കണ്ണൂര്‍: ജില്ലയില്‍ നിലവില്‍ സര്‍വിസ് നടത്തുന്ന മുഴുവന്‍ ബസുകളും റൂട്ട് നമ്പറുകള്‍ ബസിന്റെ മുന്നിലും പിറകിലുമുള്ള ബോര്‍ഡുകളില്‍ നവംബര്‍ ഒന്നിനകം ഉള്‍പ്പെടുത്തണമെന്ന് ആര്.ടി.ഒ അറിയിച്ചു. ബോര്‍ഡില്‍ ഇടതുവശത്തായി 25 സെന്റീമീറ്റര്‍ വ്യാസമുളള വൃത്തത്തില്‍ ഉള്‍ക്കൊളളുന്ന വിധം റൂട്ട് നമ്പര്‍ പ്രദര്‍ശിപ്പിക്കണം. താവക്കര ബസ് സ്റ്റാന്റില്‍ നിന്ന് പുറപ്പെടുന്ന ബസുകളിലെ നമ്പര്‍ മഞ്ഞ പശ്ചാത്തലത്തില്‍ കറുപ്പ് അക്കങ്ങളിലും ഹെഡ് ക്വാര്‍ട്ടേഴ്സ് ബസ് സ്റ്റാന്റില്‍ നിന്നും പുറപ്പെടുന്ന ബസുകളില്‍ ചുവപ്പ് പശ്ചാത്തലത്തില്‍ കറുപ്പ് അക്കങ്ങളിലുമാണ് റൂട്ട് നമ്പര്‍ എഴുതേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."