മെഡിക്കല്‍ വിദ്യാര്‍ഥിയെ കേസില്‍ കുരുക്കുന്നുവെന്ന്; മനുഷ്യാവകാശ കമ്മിഷന് ഇടപെട്ടു
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാര്‍ഥിയായ മകനെ കേസില്‍ കുരുക്കുന്നുവെന്ന അമ്മയുടെ പരാതി ഡി. വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.
തിരുവനന്തപുരം ജില്ലാ പൊലിസ് മേധാവിക്കാണ് കമ്മിഷന് ആക്റ്റിങ് ചെയര്പേഴ്സന് പി. മോഹനദാസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഞ്ചാംപഴിഞ്ഞി വലിയ പുരയ്ക്കല്‍ സതീഷ്കുമാരി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. എം.ബി.ബി.എസ് വിദ്യാര്‍ഥിയായ മകനെ പൂവാര്‍ പൊലിസ് അനാവശ്യമായി കേസില്‍ ഉള്‍പ്പെടുത്തി പീഡിപ്പിക്കുകയാണെന്നാണ് പരാതി. ക്ഷേമപെന്‍ഷനുകള്‍ നല്കുന്നതിനു സര്‍ക്കാര്‍ നടത്തുന്ന സര്‍വേയില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിലെ കൃത്രിമ റേഷന്‍കാര്‍ഡിന്റെ വിവരങ്ങള്‍ പഞ്ചായത്തില്‍ അറിയിച്ചതിന് തന്നോടുള്ള വൈരാഗ്യമാണ് മകനെ കേസില്‍ കുടുക്കുന്നതിന് കാരണമെന്ന് പരാതിയില്‍ പറയുന്നു.ഇതിനെ ചോദ്യം ചെയ്തപ്പോള്‍ നാട്ടുകാരായ ചിലര്‍ ഭര്‍ത്താവിനെയും തന്നെയും ആക്രമിച്ചതായും പരാതിയിലുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്ന് കമ്മിഷന് നിര്‍ദേശിച്ചു. കേസ് അടുത്ത മാസം പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."