പത്താം ക്ലാസുണ്ടോ? ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി നേടാം; ഡിഗ്രിക്കാര്‍ക്കും അവസരം
ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (GRI) വിവിധ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നു. ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്. താല്‍പര്യമുള്ളവര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് ജോലി കരസ്ഥമാക്കുക.2024 ഏപ്രില്‍ 6്‌ന രാവിലെ 10 മണിക്ക് ഇന്ദിരഗാന്ധി ബ്ലോക്ക് ഓഫ് GRI യില്‍ വെച്ചാണ് അഭിമുഖം നടക്കുന്നത്.
ഒഴിവുകള്‍
ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (GRI) പ്രസിദ്ധീകരിച്ച ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് വിവിധ തസ്തികകളിലായി 6 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ്.
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്: 03
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്: 03
പ്രായപരിധി
മിനിമം പ്രായപരിധി 18 വയസാണ്.
വിദ്യാഭ്യാസ യോഗ്യത
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്
ബാച്ചിലര്‍ ബിരുദം
ഇംഗ്ലീഷ് ടൈപ്പിങ്ങില്‍ പ്രാവീണ്യം, ഒരു മിനുട്ടില്‍ 35 വാക്കുകള്‍ ടൈപ്പ് ചെയ്യാന്‍ കഴിയണം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം.
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്
പത്താം ക്ലാസ്
OR
ഐ.ടി.ഐ പ്ലാസ്
ഓപ്പറേറ്റീവ് ഓഫീസിനെ പറ്റിയുള്ള അറിവ്.
ശമ്പളം
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്: 20,250
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്: 16,470
അപേക്ഷ
ഇന്റര്‍വ്യൂ വഴിയാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെയുള്ള ഔദ്യോഗിക വിജ്ഞാപനത്തില്‍ കൊടുത്തിരിക്കുന്ന അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യുക. ശേഷം യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി 2024 ഏപ്രില്‍ 6 രാവിലെ 10 മണിക്ക് ഇന്ദിരാഗാന്ധി ബ്ലോക്ക് ഓഫ് GRI യില്‍ എത്തിച്ചേരുക. കൂടുതല്‍ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ലഭിക്കും.
അപേക്ഷ: click here
നോട്ടിഫിക്കേഷന്‍: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."