തൃശൂര്‍ ജില്ലാ ബാങ്കിന് ലാഭം 15.18 കോടി: ഷെഡ്യൂള്‍ഡ് ബാങ്ക് പദവിക്കായി പദ്ധതി
തൃശൂര്‍: ജില്ലാ സഹകരണ ബാങ്കിന്റെ ബിസിനസ് 7300 കോടി രൂപയില്‍ നിന്നും 9100 കോടിയായി വര്‍ധിച്ചു. നിക്ഷേപം 5806 കോടിയും വായ്പ 3298 കോടിയായും വര്‍ധിച്ചതായും മൊത്തം ലാഭം 15.18 കോടി രൂപയായതായും പ്രസിഡന്റ് എം.കെ അബ്ദുള്‍ സലാം പത്രസമ്മേളനത്തില്‍ അറിയിച്ചു. മൂലധനം 89 കോടിയില്‍നിന്നും 144 കോടിയായും വര്‍ധിച്ചു. റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിച്ച ഒമ്പതു ശതമാനം മൂലധന പര്യാപ്തത 10.62 ശതമാനമാക്കാന്‍ കഴിഞ്ഞു. മൂലധന പര്യാപ്തത 12 ശതമാനം എന്ന ലക്ഷ്യത്തിലെത്തിച്ച് ഷെഡ്യൂള്‍ഡ് ബാങ്ക് പദവിയിലെത്തിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 201516 വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം നടത്താനായ ബാങ്കില്‍ ദേശസാല്‍കൃത, പുതുതലമുറ ബാങ്കുകളോട് കിടപിടിക്കത്തക്കിധം ആധുനികവത്കരണവും നൂതനപദ്ധതികളും നടപ്പാക്കിക്കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ബാങ്കിന്റെ വിവിധ മേഖലകളിലെ മികച്ച പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍, നബാര്‍ഡ്, സംസ്ഥാന സഹകരണ ബാങ്ക് തുടങ്ങിയവയുടേതടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഇന്ത്യയിലെ എല്ലാ ബാങ്കുകളുമായി ബന്ധപ്പെടുത്തി രണ്ടുലക്ഷത്തോളം എ.ടി.എം., റൂപേ ഡെബിറ്റ് കാര്‍ഡ് കം പോയ്ന്റ് ഓഫ് സെയില്‍, ഇന്റര്‍നെറ്റ് ബാങ്കിങ്, ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍, മൊബൈല്‍ ബാങ്കിങ് തുടങ്ങിയവയും നടപ്പിലാക്കി വരുന്നു.ഡറക്ടര്‍മാരായ എം.കെ കണ്ണന്‍, സി.ഐ സെബാസ്റ്റ്യന്‍, ജനറല്‍ മാനേജര്‍ ജയകുമാരന്‍ നായര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."