HOME
DETAILS
MAL
ലീഗ് ഓഫിസ് കല്ലെറിഞ്ഞ് തകര്‍ത്ത സംഭവം: മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു
backup
October 20 2016 | 21:10 PM
മൂവാറ്റപുഴ: മുസ്ലിം ലീഗ് നിയോജക മണ്ഡലം ആസ്ഥാന മന്ദിരമായ സി.എച്ച് മഹല്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസില്‍ മൂന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ജുഡീഷ്യല്‍ ഓന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. 2012ല്‍ സി.പി.എം നടത്തിയ പ്രകടനത്തിനിടയിലാണു നഗരത്തില്‍ എവറസ്റ്റ് ജങ്ഷനിലുള്ള സി.എച്ച് മഹലിന്റെ ഗ്ലാസുകള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് തകര്‍ത്തത്. അന്‍വര്‍, യൂനസ്, ഹാഷിം, റിയാസ് , മൈതീന്‍കുഞ്ഞ്, സുനില്‍ , മജീദ്, സിബി എന്നി എട്ട് പേരെ പ്രതി ചേര്‍ത്ത് മൂവാറ്റുപുഴ പൊലിസ് കേസ് ചാര്‍ജ്ജ് ചെയ്തിരുന്നു. പ്രതികള്‍ക്ക് കുറ്റപത്രം വായിച്ചു കേള്പ്പിക്കുതിന് കഴിഞ്ഞ ദിവസം നടത്തിയ സിറ്റിങില്‍ ഹാജരാകാതിരുന്ന നിയാസ്, സുനില്‍, സിബി എന്നിവരുടെ ജാമ്യം കോടതി റദ്ദാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."