അടിമാലിയില്‍ കുട്ടികളോട് സംവദിച്ച് ഋഷിരാജ് സിങ്
അടിമാലി: കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് വിശദമായ മറുപടിയുമായി ഋഷിരാജ് സിങിന്റെ സംവാദം ശ്രദ്ധേയമായി. അടിമാലിയില്‍ നടന്ന ലഹരി വിരുദ്ധ ക്യാമ്പയിനില്‍ സംസാരിക്കവെയാണ് കുട്ടികള്‍ ചോദ്യശരങ്ങളുമായി അദ്ദേഹത്തെ സമീപിച്ചത്.
അന്യ സംസ്ഥാന തൊഴിലാളികള്‍ മുഖേന കേരളത്തിലേക്ക് ലഹരി വസ്തുക്കള്‍ ഒഴുകുന്നതായും അവരെ നിയന്ത്രിക്കാന്‍ കഴിയുമൊയെന്ന വിദ്യാര്‍ഥിയുടെ ചോദ്യത്തിന് ഋഷിരാജ് സിങ് നല്കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. മലയാളികള്‍ മടിയന്മാരായതാണ് അന്യസംസ്ഥാന തൊഴിലാളികളെ ഇവിടേയ്ക്ക് എത്തിച്ചത്.
ഒരു വര്‍ഷം അന്യസംസ്ഥാന തൊഴിലാളികള്‍ കൂലിയായി കൊണ്ടുപോകുന്നത് ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം കോടി രൂപയെന്നാണ് ഔദ്യോഗിക കണക്കെന്നും അദ്ദേഹം വെളിപ്പെടുത്തി. സിനിമയിലെ ലഹരി ഉപയോഗം പുതിയ തലമുറയെ വഴിതെറ്റിക്കുമോയെന്ന ചോദ്യത്തിന് സിനിമയിലെ നല്ല രംഗങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താത്ത മലയാളി ചീത്ത ശീലങ്ങളും അനുകരിക്കില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. സിനിമ പോലുള്ളവ വെറും വിനോദങ്ങള്‍ മാത്രമായാണ് മലയാളി കാണുന്നത്.
മയക്കുമരുന്നു കേസുകളില്‍ നിലവിലുള്ള നിയമങ്ങള്‍ പര്യാപ്തമാണ്. അത് കര്‍ശനമാക്കിയാല്‍ മതി. ലഹരിയുടെ ഉപയോഗം കൂടിയെങ്കിലും ഉല്പാദനം കേരളത്തില്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."