സി.ബി.എസ്.ഇ സ്‌കൂള്‍ ജില്ലാ കലോത്സവം പെരിന്തല്‍മണ്ണയില്‍
പെരിന്തല്‍മണ്ണ: ഈ വര്‍ഷത്തെ മലപ്പുറം ജില്ലാ സി.ബി.എസ്.ഇ സ്‌കൂള്‍ കലോത്സവം 28,29,30 തിയതികളിലായി പെരിന്തല്‍മണ്ണ ഐ.എസ്.എസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 28ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മഞ്ഞളാംകുഴി അലി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
വിവിധ സെഷനുകളിലായി സബ് കലക്ടര്‍ ജാഫര്‍ മാലിക്, മുനിസിപ്പല്‍ ചെയര്‍മാന്‍ എം മുഹമ്മദ് സലീം, ക്രൈംബ്രാഞ്ച് എസ്.പി യു അബ്ദുല്‍കരീം പങ്കെടുക്കും. ജില്ലയിലെ 73 അംഗീകൃത സി.ബി.എസ്.ഇ സ്‌കൂളുകളില്‍ നിന്നും ആറായിരത്തിലധികം കലാപ്രതിഭകള്‍ മാറ്റുരക്കുന്ന സര്‍ഗോല്‍സവം, ഐടി മേള, തുടങ്ങിയ തൊണ്ണൂറില്‍ പരം മത്സര ഇനങ്ങളില്‍ നാല് കാറ്റഗറി കളിലായി ആറായിരത്തിലധികം സര്‍ഗപ്രതിഭകള്‍ മത്സരിക്കും.
ഒന്നും രണ്ടണ്ടും സ്ഥാനം നേടുന്ന പ്രതിഭകളെ നവംബര്‍ 19,20 തിയതികളില്‍ അടിമാലിയില്‍ നടക്കുന്ന സംസ്ഥാന കലാമേളയില്‍ പങ്കെടുപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സി.ബി.എസ്.ഇ സ്റ്റേറ്റ് കലോത്സവത്തിന്റെ മാതൃകയില്‍ ജില്ലാ സി.ബി.എസ്.ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷനും മലപ്പുറം സെന്‍ട്രല്‍ സഹോദയയയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കലോത്സവത്തിന് അല്‍ശിഫ ഉണ്ണീന്‍ ഹാജി ചെയര്‍മാനും അബ്ദുറഹ്മാന്‍ മാസ്റ്റര്‍ കണ്‍വീനറുമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്. കലോത്സവത്തിനു മുന്നോടിയായി വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക ഘോഷയാത്ര 27ന് വൈകീട്ട് മൂന്നിന് പെരിന്തല്‍മണ്ണ ടൗണില്‍ നടക്കുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കല്ലിങ്ങല്‍ മുഹമ്മദലി, മജീദ് ഐഡിയല്‍, പത്മകുമാര്‍ ടിഎം, ചമയം ബാപ്പു, അല്‍ഷിഫ ഉണ്ണീന്‍ ഹാജി , പി.ടി.എം ആനക്കര പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."