HOME
DETAILS
MAL
'കേന്ദ്രവിഹിതം പുനസ്ഥാപിക്കണം'
backup
October 20 2016 | 23:10 PM
മലപ്പുറം: തയ്യല്‍ തൊഴിലാളികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്ന വിഹിതം പുനസ്ഥാപിക്കണമെന്ന് എസ്.ടി.യു ദേശീയ സെക്രട്ടറി അഡ്വ.എം.റഹ്്മത്തുള്ള ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് സ്വതന്ത്ര തയ്യല്‍ തൊഴിലാളി യൂണിയന് (എസ്ടിയു) മലപ്പുറം മുനിസിപ്പല്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അശ്റഫ് പാറച്ചോടന്റെ അധ്യക്ഷനായി. മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം അഡ്വ: എംറഹ്്മത്തുള്ള നിര്‍വ്വഹിച്ചു. സംസ്ഥാന പ്രസിഡന്റ് യു.പി മുഹമ്മദ്, അഡ്വ: എം.പി ഗോപി, സി.മുഹമ്മദ് റാഫി, മുട്ടേങ്ങാടന്‍ മുഹമ്മദ്കുട്ടി ഹാജി, സുബൈര്‍ മഠാള്, ഹംസ മുടിക്കോട്, റൈഹാനത്ത് തൃപ്പനച്ചി, സലീന, പി.ആരിഫ ടീച്ചര്‍, സി.എച്ച് സൈന, പി.കെ അബ്ദുല്‍ ഹക്കീം, സുബൈര്‍ കൂട്ടിലങ്ങാടി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."