HOME
DETAILS

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ചികിത്സ നിഷേധിക്കുന്നു

  
backup
October 21 2016 | 19:10 PM

%e0%b4%95%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8b%e0%b4%b8%e0%b4%b3%e0%b5%8d%e2%80%8d

കാസര്‍കോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക്  ലഭിച്ചിരുന്ന ചികിത്സാ സൗകര്യങ്ങള്‍ ഓരോന്നായി ഇല്ലാതാകുന്നു. ദുരിതബാധിതരെ കണ്ടെത്തുന്നതിനുള്ള മെഡിക്കല്‍ ക്യാംപുകള്‍ നടത്താന്‍ ഇപ്പോള്‍ ഒരു നടപടിയുമില്ല.  എന്‍ഡോസള്‍ഫാന്‍ രോഗികളെ കണ്ടെത്തി സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ നിയോഗിച്ചിരുന്ന  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ പൂര്‍ണമായും ആരോഗ്യ വകുപ്പ് പിന്‍വലിച്ചു. ആറുമാസത്തിലൊരിക്കല്‍ നടക്കുന്ന മെഡിക്കല്‍ ക്യാംപുകളില്‍ കൃത്യമായ പരിശോധന നടത്തുന്നില്ലെന്ന ആരോപണവും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ ഉന്നയിക്കുന്നു.  കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ നിലവിലുണ്ടായിരുന്ന സൈക്യാട്രി കണ്‍സള്‍ട്ടിന്റെ തസ്തിക  ഉത്തരവിലൂടെ ആരുമറിയാതെ കൊട്ടാരക്കരയിലേക്ക് മാറ്റി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിലവിലുണ്ടായിരുന്ന സൈക്യാട്രി കണ്‍സള്‍ട്ടന്റ് തസ്തികയാണ് കഴിഞ്ഞ മെയ് 30 ന് പുറത്തിറക്കിയ ഉത്തരവിലൂടെ കൊട്ടാരക്കരയിലേക്ക് മാറ്റിയിരിക്കുന്നത്.
കൊട്ടാരക്കരയിലേക്ക് തസ്തിക മാറ്റി ഉത്തരവിറക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യം പുറത്തറിഞ്ഞിരുന്നില്ല. അതീവ രഹസ്യമായാണ് ഹെല്‍ത്ത് അന്‍ഡ് ഫാമിലി വെല്‍ഫെയര്‍ ഡിപ്പാര്‍ട്ടുമെന്റ് തസ്തിക തന്നെ ഇല്ലാതാക്കിയത്. ഇതേ തുടര്‍ന്നു മാനസിക വെല്ലുവിളി നേരിടുന്ന എന്‍ഡോസള്‍ഫാന്‍ ഇരകളുമായി അന്യസംസ്ഥാന ആശുപത്രികളെയും പരിയാരം മെഡിക്കല്‍ കോളജിനെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കേണ്ട ദുരവസ്ഥയാണ് വന്നു ചേര്‍ന്നിരിക്കുന്നത്. ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും ന്യൂറോളജിസ്റ്റിന്റെ സേവനം ഇല്ലാത്തതും രോഗികളെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടെത്താനും അവര്‍ക്കു മതിയായ ചികിത്സ നല്‍കാനുമായി ഹെല്‍ത്ത് ക്യാംപ് നടത്തുമെന്ന കഴിഞ്ഞ ഫെബ്രുവരിയിലെ തീരുമാനവും നടപ്പാക്കിയില്ല. ഇതേ തുടര്‍ന്ന്  സൗജന്യ ചികിത്സയടക്കമുള്ള ആനുകൂല്യങ്ങള്‍  ലഭ്യമാവേണ്ട  നിരവധി രോഗികള്‍ ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികക്ക് പുറത്താണ്. ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രണ്ടു തവണ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രതിനിധികള്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ കണ്ടുവെങ്കിലും ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഇവര്‍ പറയുന്നു.
മെഡിക്കല്‍ ക്യാംപ് സംബന്ധിച്ചു തീരുമാനമായെങ്കിലും ഉത്തരവിറങ്ങാതെ ഒന്നും ചെയ്യാനാവില്ലെന്നും മതിയായ ഡോക്ടര്‍മാരെ ലഭ്യമാകാത്തതാണ് ക്യാംപ് നടത്തുന്നതിനു തടസമെന്നുമാണ് കലക്ടര്‍ കെ. ജീവന്‍ ബാബു പറയുന്നത്.എന്‍ഡോസള്‍ഫാന്‍ ഇരകളെ സന്ദര്‍ശിച്ച് ആരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യ ചികിത്സക്കു ശുപാര്‍ശ ചെയ്യുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സേവനം പൂര്‍ണമായും ആരോഗ്യവകുപ്പ് പിന്‍വലിച്ചു കഴിഞ്ഞു.
ആറുമാസത്തിലൊരിക്കല്‍ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് ലഭിക്കുന്ന ചികിത്സ സംബന്ധിച്ചും ഇവര്‍ പല പരാതികളും ഉന്നയിക്കുന്നുണ്ട്.   പലപ്പോഴും രോഗികളായ കുട്ടികളെ പോലും കാണാതെ ആറുമാസം മുന്‍പ് കുറിച്ചു കൊടുത്ത മരുന്നുകള്‍ വീണ്ടും ആവര്‍ത്തിക്കുന്നുവെന്നാണ് ആരോപണം. എന്തെങ്കിലും കാരണവശാല്‍ ഒരു തവണ നടക്കുന്ന ക്യാംപില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് ആറുമാസം കഴിഞ്ഞ് നടക്കുന്ന ക്യാംപില്‍ രോഗികളെ പങ്കെടുപ്പിക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.  ജില്ലയിലെ പല പഞ്ചായത്തുകളിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി അനുവദിച്ച വാഹനങ്ങള്‍ കട്ടപ്പുറത്താണ്. ചിലയിടങ്ങളില്‍ മാസത്തില്‍ 1500 കിലോമീറ്ററിനപ്പുറം ഓടിയാല്‍ അധിക തുക ഡ്രൈവര്‍ നല്‍കണമെന്ന അപ്രഖ്യാപിത നയവും നടപ്പാക്കിയിട്ടുണ്ടെന്നും പറയപ്പെടുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കുംമ്പടാജെ പഞ്ചായത്തില്‍ അനുവദിച്ച ആംബുലന്‍സ് മാസങ്ങളായി കട്ടപ്പുറത്താണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago