അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും
കൊല്ലം: സ്വാതന്ത്ര്യസമരസേനാനിയും പട്ടികവിഭാഗപ്രസ്ഥാനങ്ങളുടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും നേതാവായിരുന്ന എ. പാച്ചന്റെ 12ാം വാര്‍ഷിക അനുസ്മരണ സമ്മേളനവും എ. പാച്ചന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് സമര്‍പ്പണവും 23ന് നടക്കും.
രാവിലെ 10ന് കരുനാഗപ്പള്ളി വിജയാ ഹോട്ടലിലുളള മെമ്പര്‍ നാരായണപിള്ള ഹാളില്‍ കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ. മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
എ. പാച്ചന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റും കൊല്ലം ഡി.സി.സി വൈസ് പ്രസിഡന്റുമായ കെ.ജി രവി അധ്യക്ഷനാവും. അവാര്‍ഡ് ജേതാക്കളെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വെച്ചൂച്ചിറ മധു പരിചയപ്പെടുത്തും. കൊല്ലം ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും.
ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ, എന്‍. വിജയന്‍പിളള എം.എല്‍.എ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി രാജന്‍ എ. പാച്ചന്‍ അനുസ്മരണപ്രഭാഷണം നടത്തും. പ്രശംസാപത്രം അഡ്വ. കെ. വേലായുധന്‍പിളള സമര്‍പ്പിക്കും. എ. പാച്ചന്‍ സ്മാരക അവാര്‍ഡ് കൊല്ലൂര്‍വിള സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് അന്‍സാര്‍ അസീസിനും എ. പാച്ചന്‍ ഫൗണ്ടേഷന്‍ ഈ വര്‍ഷം ഏര്‍പ്പെടുത്തിയ പ്രത്യേക പുരസ്‌കാരം ഒ.ഐ.സി.സി അന്തര്‍ദേശീയ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി ശങ്കര്‍പിളള കുമ്പളത്തിനും കെ. മുരളീധരന്‍ എം.എല്‍.എ സമ്മാനിക്കും. അഡ്വ. എ. ഷാനവാസ് ഖാന്‍, സി.ആര്‍ മഹേഷ്, പി.ആര്‍. വസന്തന്‍, കോയിവിള രാമചന്ദ്രന്‍, ആര്‍. രാജശേഖരന്‍, തൊടിയൂര്‍ രാമചന്ദ്രന്‍, എം. അന്‍സാര്‍, പി.എസ് രാജിലാല്‍ തമ്പാന്‍, ചിറ്റുമൂല നാസര്‍, എച്ച്. സലീം, മുനമ്പത്ത് വഹാബ്, കെ. രാജശേഖരന്‍, കബീര്‍ എം. തീപ്പുര, ടി. തങ്കച്ചന്‍, കെ.കെ സുനില്‍കുമാര്‍, രമാ ഗോപാലകൃഷ്ണന്‍, എം.എ സലാം, എന്‍. അജയകുമാര്‍, നീലികുളം സദാനന്ദന്‍, ജി. മഞ്ജുകുട്ടന്‍, ബിന്ദു ജയന്‍, അഡ്വ. ടി.പി സലീംകുമാര്‍, എം.കെ വിജയഭാനു, പി. രാമഭദ്രന്‍, ബോബന്‍ ജി. നാഥ് പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."