HOME
DETAILS
MAL
ബിരുദ പാഠങ്ങള്‍ ഡിസംബര്‍ മുതല്‍ ഓണ്‍ലൈനില്‍
backup
October 21 2016 | 21:10 PM
കൊല്‍ക്കത്ത: ബിരുദതലത്തിലുള്ള ഡിജിറ്റല്‍ പാഠപുസ്തകങ്ങള്‍ ഡിസംബര്‍ മുതല്‍ ലഭ്യമാകും. ഇ യു.ജി ശാല എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതി ഡിസംബര്‍ 25നു രാജ്യത്തിന് സമര്‍പ്പിക്കുമെന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനി അറിയിച്ചു.
സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഭാഷ വിഷയങ്ങളില്‍ 29 പാഠപുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്തതായി അവര്‍ പറഞ്ഞു. പഠന വിഷയങ്ങളുടെ ദൃശ്യവിവരണവും സ്വയം നിലവാരം പരിശോധിക്കാനുള്ള സംവിധാനവും ഇയു.ജിശാലയില് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇയു.ജിശാലക്ക് ശേഷം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കായുള്ള ഇപി.ജിശാല (ഇ പാഠശാല) പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
ഇ പാഠശാല മൊബൈല്‍ ഫോണില്‍ ലഭ്യമാക്കാനുള്ള സംവിധാനവും ഒരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."