വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യം ശക്തമാകുന്നു
കുറ്റ്യാടി: വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. നിട്ടൂരിലെ കിഴക്കയില്‍ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ജദീറിനെയാണ് കഴിഞ്ഞദിവസം വീട്ടിനടുത്തുവച്ച് അജ്ഞാത സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കിയത്.
കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥികൂടിയായ ജദീര്‍ ചൊവ്വാഴ്ച രാത്രി എട്ടോടെ തറവാടു വീട്ടില്‍ നിന്നു സ്വന്തം വീട്ടിലേക്കു പോകുമ്പോഴാണ് കാറിലെത്തിയ സംഘം ബലമായി കാറില്‍ കയറ്റി മര്‍ദിച്ചത്.
തുടര്‍ന്നു ഒന്നര കിലോമീറ്റര്‍ അകലെ കടത്തനാടന്‍ കല്ലിനടുത്തു വിജനമായ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു. പ്രദേശവാസികളില്‍ ചിലര്‍ ജദീറിനെ വീട്ടിലെത്തിക്കുകയും തുടര്‍ന്നു കുറ്റ്യാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കുറ്റ്യാടി സി.ഐ സജീവന്‍, എസ്.ഐ ഹരീഷ് കുമാര്‍ എന്നിവര്‍ അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് സി.പി.എം കുറ്റ്യാടി ലോക്കല്‍ കമ്മിറ്റിയും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."