വരള്‍ച്ച നേരിടാന്‍ മാതൃകാ പ്രവര്‍ത്തനങ്ങളുമായി കാരശ്ശേരി പഞ്ചായത്ത്
മുക്കം:വരാനിരിക്കുന്ന വേനലിന്റെ വരള്‍ച്ചയെ നേരിടാന്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളൊരുക്കി കാരശ്ശേരി ഗ്രാമപഞ്ചായത്ത്. തുലാവര്‍ഷ മഴയെ പരിപൂര്‍ണമായി മണ്ണിലിറക്കുന്നതിനുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിനായി 'ജല സുരക്ഷാ ജീവ സുരക്ഷ'ഏകദിന ശില്പശാല നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് ഉദ്ഘാടനം ചെയ്തു.
മണലില്‍ മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് വി.പി ജമീല അധ്യക്ഷയായി.ജില്ലാ പഞ്ചായത്ത് അംഗം സി.കെ കാസിം,തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.അഗസ്റ്റിന്‍ ബ്ലോക്ക് മെമ്പര്‍ വി.ജയപ്രകാശ് ,
കാരശ്ശേരി ബാങ്ക് ചെയര്‍മാന്‍ എന്‍ കെ അബ്ദുറഹ്മാന്‍,ജോയിന്റ് ബി.ഡി ഒമാരായ കെ.പി ഹംസ,ഹരിദാസന്‍,ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫിസര്‍ ജ്യോതിഷ്,വി മോയി സംസാരിച്ചു.സജി തോമസ് സ്വാഗതവും അഫ്‌ന നന്ദിയും പറഞ്ഞു.
തിരുവമ്പാടി മണ്ഡലത്തെ സമ്പൂര്‍ണ ജലസംരക്ഷിത മണ്ഡലമാക്കി മാറ്റുന്നതിനായി എം.എല്‍.എ ജോര്‍ജ് എം. തോമസിന്റെ നേതൃത്വത്തില്‍ ഏറ്റെടുക്കുന്ന പദ്ധതിയുടെ പൈലറ്റ് പ്രൊജക്റ്റാണ് ജനപങ്കാളിത്തത്തോടെ കാരശ്ശേരിയില്‍ നടപ്പാക്കുന്നത്.
തുലാവര്‍ഷത്തില്‍ ലഭ്യമാക്കുന്ന മഴ വെള്ളത്തെ പരമാവധി സംഭരിക്കുന്നതിനായി ജല സഭകള്‍ വിളിച്ചു ചേര്‍ക്കും.പുരയിടങ്ങളില്‍ മഴവെള്ള സംഭരണം ,പൊതു ജലാശങ്ങളുടെ സംരക്ഷണം ,മഴ മഹോത്സവം , തുലാവര്‍ഷ ബാലോത്സവം തുടങ്ങിയ പരിപാടികള്‍ കാംപയിന്റെ ഭാഗമായി നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."