ജനാധിപത്യ കേരള കോണ്‍ഗ്രസ് കര്‍ഷക സമ്മേളനം
കല്‍പ്പറ്റ: ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി കര്‍ഷക സമ്മേളനം നടത്തി. സ്‌പൈസസ് പാര്‍ക്ക്, കാപ്പി സംഭരണ സംസ്‌കരണ കേന്ദ്രം, പച്ചക്കറി സംഭരണ കേന്ദ്രം, ആധുനിക രീതിയില്‍ പൊതുമേഖലയില്‍ റൈസ്മില്‍, വയനാട് വെറ്ററിനറി കോളജില്‍ ഡയറി സയന്‍സില്‍ ഡിഗ്രി കോഴ്‌സുകള്‍, ബീനാച്ചി എസ്‌റ്റേറ്റ് ഏറ്റെടുത്ത മെഗാ ഫുഡ് പാര്‍ക്ക്, മാറ്റ് കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍, കബനിയിലെ ജലം സംഭരിച്ച് ജില്ലയിലെ കര്‍ഷകര്‍ക്ക് ജലം ലഭ്യമാക്കാന്‍ പദ്ധതി ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാറിന് നിവേദനം നല്‍കാന്‍ തീരുമാനിച്ചു. ജില്ലാ സമ്മേളനം കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എ ആന്റണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എസ് ചാക്കോ അധ്യക്ഷനായി. കാര്‍ഷിക സെമിനാറിര്‍ കൃഷി അസി. ഡയറക്ടര്‍ ബാബു അലക്‌സാണ്ടര്‍ ക്ലാസെടുത്തു. ഡബ്ല്യു.എസ്.എസ് പ്രോഗ്രാം കോഡിനേറ്റര്‍ ജോസ് ഇലഞ്ഞിമറ്റം മോഡറേറ്ററായി. വി.എസ് ചാക്കോ, അഡ്വ. ജോര്‍ജ് വാതുപറമ്പില്‍, വില്‍സ നെടുംകൊമ്പില്‍, അഡ്വ. വി.കെ സജി, കെ.എം ജോസഫ്, കെ.ജെ ലോറന്‍സ്, സണ്ണി ജോസഫ്, എം.പി പീറ്റര്‍, പി.കെ സജീവന്‍, ബിജു ചുണ്ടക്കര, പൗലോസ് കുരിശിങ്കല്‍, എം.ഒ ജോസഫ്, സാബു ചക്കാലക്കലക്കുടി, വി.എം ജോസ്, ജിനേഷ് എളമ്പാശ്ശേരി, കെ സലീം, എം.എം ബാബു, ഇ.ടി തോമസ്, പി.ജെ ജോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."