HOME
DETAILS
MAL
ടാന്‍ടി തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ്
backup
October 22 2016 | 02:10 AM
പന്തല്ലൂര്‍: ടാന്‍ടി തൊഴിലാളികള്‍ക്ക് ആശ്വാസമായി സര്‍ക്കാരിന്റെ ബോണസ് പ്രഖ്യാപനം. നീലഗിരിയിലെ കുന്നൂര്, കോത്തഗിരി, ഗൂഡല്ലൂര്‍, പന്തല്ലൂര്‍, കോയമ്പത്തൂരിലെ വാല്പാറ എന്നിവിടങ്ങളില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവൃത്തിക്കുന്ന ടാന്‍ടി എസ്റ്റേറ്റുകളിലെ തൊഴിലാളികള്‍ക്കാണ് ബോണസ് ലഭിക്കുക. ദീപാവലിക്ക് ബോണസ് വിതരണം ചെയ്യും. നേരത്തെ പത്ത് ശതമാനമായിരുന്നു ബോണസ്. ഇതിനെതിരെ തൊഴിലാളികളും ട്രേഡ് യൂനിയനുകളും രംഗത്ത് വന്നിരുന്നു.
ഇവര്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.
അതിനിടെയാണ് ബോണസ് വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും 20 ശതമാനം ബോണസ് നല്‍കിയിരുന്നു. മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 20 ശതമാനം ബോണസ് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."