വായ മൂടികെട്ടി പ്രതിഷേധിച്ചു
സുല്ത്തന് ബത്തേരി: വടക്കനാട് വനം വകുപ്പ് ജീവനക്കാരെ അക്രമിച്ചതില്‍ പ്രതിഷേധിച്ച്് കേരളാ ഫോറസ്റ്റ് പ്രോട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന് വയനാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ വനം വകുപ്പ് ജീവനക്കാര്‍ വായമൂടികെട്ടി പ്രകടനം നടത്തി. ബത്തേരി കോട്ടകുന്നില് നിന്നും ആരംഭിച്ച പ്രകടനം സ്വതന്ത്ര മൈതാനിയില്‍ സമാപിച്ചു. വനപാലകരെ ആക്രമിച്ച മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, വനപാലകര്‍ക്ക് മതിയായ സംരക്ഷണം നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു പ്രകടനം നടത്തിയത്. തുടര്‍ന്ന് സ്വതന്ത്രമൈതാനയില് പൊതുയോഗവും സംഘടിപ്പിച്ചു. മതിയായ സംരക്ഷണം നല്കിയില്ലങ്കില് ജോലി ബഹിഷ്ക്കരിക്കുമെ്് സമ്മേളനം മുിറിയിപ്പ് നല്കി.
സമ്മേളനം അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് എം മനോഹരന് ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി കെ.കെ സുന്ദരന്‍ അധ്യക്ഷനായി.
റെയ്ഞ്ചേഴ്സ് അസോസിയേഷന് ഉത്തരമേഖല പ്രസിഡന്റ് എ.കെ ഗോപാലന്, പി.കെ ജീവരാജ്, കെ.പി ശ്രീജിത്, സജീവന്, വി.വി ആന്റണി, പി.കെ അനൂപ്, കെ.ആര് സജേഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."