HOME
DETAILS
MAL
പുളിക്കല്‍ വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
backup
October 22 2016 | 02:10 AM
കൊണ്ടോട്ടി: പുളിക്കല്‍ വില്ലേജ് ഓഫിസില്‍ സ്ഥിരം വില്ലേജ് ഓഫിസറെ നിയമിക്കുക, അഴിമതിമാഫിയ പ്രവര്‍ത്തനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പുളിക്കല്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പുളിക്കല്‍ വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
മലപ്പുറം പാര്‍ലമെന്ററി പ്രസിഡന്റ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു.
സി.പി സതീഷ് അധ്യക്ഷനായി. കെ.സി സുരേഷ് ബാബു, ടി ആലിഹാജി, അഡ്വ. കെ.പി മുജീബുറഹ്മാന്‍, ചീരങ്ങോടന് മുഹമ്മദ്, ഉമ്മര്‍, ഫിറോസ് സംസാരിച്ചു. മാര്‍ച്ചിന് സമീര്‍, പി.ടി മുനീര്‍, പി.എന്‍ മുജാഹിദ്, നിഖില്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."