മഞ്ചേരിയിലെ ഗതാഗത പരിഷ്‌കാരത്തില്‍ പ്രതിഷേധിച്ച് വ്യാപാരികളുടെ സൗജന്യ തെരുവുകച്ചവടം
മഞ്ചേരി: ടൗണിലെ നിലവിലെ ഗതാഗത പരിഷ്‌കാരത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ സൗജന്യ തെരുവുകച്ചവടം നടത്തി. ഇന്നലെ വൈകിട്ട് നാലിനായിരുന്നു തെരുവുകച്ചവടം. പച്ചക്കറികള്‍, പഴങ്ങള്‍, മത്സ്യം, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയാണ് പൊതുജനങ്ങള്‍ക്കു സൗജന്യമായി നല്‍കിയത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ നീണ്ട നിര സാധനങ്ങള്‍ വാങ്ങാനെത്തിയിരുന്നു. അനധികൃത തെരുവുകച്ചവടക്കാരെ നിയന്ത്രിക്കണമെന്നും അടിക്കടിയുണ്ടാവുന്ന ട്രാഫിക്ക് പരിഷ്‌കാരം ഒഴിവാക്കി വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും നഗരത്തില്‍ എത്തിച്ചേരാനുള്ള ഗതാഗതസൗകര്യം ഒരുക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ടൗണ്‍സംരക്ഷണ സമിതിയും രംഗത്തെത്തി. ഇതേ ആവശ്യമുന്നയിച്ച് ടൗണ്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മഞ്ചേരി പഴയ ബസ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ കരിദിനാചരണവും കൂട്ട ഉപവാസവും നടത്തിയിരുന്നു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ നൗഷാദ് കളപ്പാടന്‍ സമരം ഉദ്ഘാടനം ചെയ്തു. എം.പി.എ ഹമീദ് കുരിക്കള്‍ അധ്യക്ഷനായി. യൂനിറ്റ് സെക്രട്ടറി കെ നിവില്‍ ഇബ്രാഹീം, സഹീര്‍ കോര്‍മത്ത്, സക്കീര്‍ചമയം, എ മുഹമ്മദാലി, എം ഇബ്രാഹീം, സലീംകാരാട്ട്, പി മുഹിസിന്‍, ഗദ്ദാഫി കോര്‍മത്ത്, ആല്‍ബര്‍ട്ട് കണ്ണംമ്പുഴ, അല്‍ത്താഫ്, സി കുഞ്ഞിമുഹമ്മദ്, ബാലകൃഷ്ണന്‍ അപ്‌സര, കെ സകരീയ്യ, സി ജാഫര്‍, എം.എം മുഹമ്മദാലി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."