'നമുക്ക് ജാതിയില്ല': സാംസ്‌കാരിക സദസും ഘോഷയാത്രയും ഇന്ന്
മലപ്പുറം: ശ്രീനാരായണ ഗുരുവിന്റെ നമുക്കു ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചു ജില്ലാതല സാംസ്‌കാരിക സദസും ഘോഷയാത്രയും ഇന്നു നടക്കും. മലപ്പുറം നഗരസഭാ ഹാളില്‍ രാവിലെ പത്തിനു നടക്കുന്ന പരിപാടി തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. പി. ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷനാകും. പരിപാടിയുടെ ഭാഗമായി രാവിലെ ഒന്‍പതിനു വിളംബര ഘോഷയാത്ര നടക്കും. എം.എസ്.പി സ്‌കൂളില്‍ നിന്നു തുടങ്ങുന്ന ഘോഷയാത്രയില്‍ നഗരത്തിലെ സ്‌കൂളുകളിലെ വിദ്യാര്‍ഥികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അണിനിരക്കും. പരിപാടിയുടെ ഭാഗമായി തൃശൂര്‍ കലാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ഓട്ടന്‍തുള്ളലും ചാക്യാര്‍കൂത്തും അരങ്ങേറും.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ വിളംബര പ്രതിജ്ഞ ചൊല്ലികൊടുക്കും. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കു നടത്തിയ രചനാ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ വിതരണം ചെയ്യും. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കെ.വി. കുഞ്ഞികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ ടി.കെ. ഹംസ വിളംബരദീപം തെളിയിക്കും. നഗരസഭ ചെയര്‍പേഴ്‌സന്‍ സി.എച്ച്. ജമീല ദീപം ഏറ്റുവാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."