നവമാധ്യമങ്ങള്‍ നന്മയ്ക്കായി ഉപയോഗപ്പെടുത്തണം: എം.എം അബ്ദുല്ല ഫൈസി
സിദ്ധാപുരം: വാട്‌സ്ആപ്പ് ,ഫെയ്‌സ്ബുക്ക് പോലുള്ള നവമാധ്യമങ്ങളില്‍ തിന്മകളും തെറ്റായ സന്ദേശങ്ങളും കൂടുതലായി പ്രചരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം നവമാധ്യമങ്ങളെ കരുതിയിരിക്കുകയും നന്മയില്‍ മാത്രം ഉപയോഗപ്പെടുത്തുകയും വേണമെന്ന് കുടക് ജില്ലാ നാഇബ് ഖാസി എം.എം അബ്ദുല്ല ഫൈസി.
സിദ്ധാപുരം വരക്കല്‍ സ്മാരക ഭവനില്‍ സംഘടിപ്പിച്ച അജ്മീര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ രണ്ടാം വാര്‍ഷികവും മജ്‌ലിസുന്നൂര്‍ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഊഫ് ഹാജി സിദ്ധാപുരം അധ്യക്ഷനായി. വാട്‌സ്ആപ്പ് കൂട്ടായ്മയില്‍ നടത്തിയ ഇസ്‌ലാമിക് ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.
ഹാപ്പി ലൈഫ് എന്ന വിഷയത്തില്‍ ട്രെയിനര്‍ അബ്ദുല്‍ അസീസ് അശ്രഫി ക്ലാസെടുത്തു. ഉസ്മാന്‍ ഹാജി സിദ്ധാപുരം, ഉമര്‍ ഫൈസി, ആരിഫ് ഫൈസി, ഹസൈനാര്‍ ഫൈസി, റഈസ് ആറളം, കാസിം കളറോഡ്, ഉനൈസ് ഉന്‍ണ്ടി ,ശംസുദ്ദീന്‍ ഹാജി വടകര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."