കണ്ണൂരില്‍ സ്‌നേഹസംഗമം 25ന്
കണ്ണൂര്‍: സമാധാന ആഹ്വാനവുമായി കണ്ണൂര്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന സ്‌നേഹസംഗമത്തിനു പിന്തുണയുമായി വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനകളും ജനകീയ കൂട്ടായ്മകളും. കനിവിന്റെ കണ്ണൂര്‍, ഇനിയില്ല കണ്ണീര്‍ എന്ന ആശയവുമായാണ് 25ന് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. അക്രമങ്ങളിലൂടെയുള്ള രക്തച്ചൊരിച്ചിലല്ല മാനവസമൂഹത്തിനുവേണ്ടതു സമാധാനത്തിനുവേണ്ടിയുള്ള രക്തദാനമാണു മഹത്തരം എന്ന സന്ദേശവുമായി 1001 പേര്‍ രക്തദാനം നടത്തും. 101 പേര്‍ പങ്കെടുക്കുന്ന ഉപവാസം, വിദ്യാര്‍ഥികളും പൊതുജനങ്ങളും അണിനിരക്കുന്ന സമാധാന റാലി, പൊതുസമ്മേളനം തുടങ്ങിയ പരിപാടികളും ഒരുക്കുന്നുണ്ട്.
ആര്‍ട്ടിസ്റ്റ് ശശികല തയാറാക്കിയ സ്‌നേഹസംഗമത്തിന്റെ ലോഗോ പുറത്തിറക്കി. വ്യാപാരി വ്യവസായി ഏകോപനസമിതി, ചേംബര്‍ ഓഫ് കൊമേഴ്‌സ്, ദിശ, തലശ്ശേരി അതിരൂപത, കണ്ണൂര്‍ രൂപത, കോട്ടയം അതിരൂപത (മലബാര്‍ റീജിയന്‍), കേരള മദ്യനിരോധന സമിതി, ഗാന്ധി പീസ് മിഷന്‍, ഹ്യുമനിസ്റ്റ് മൂവ്‌മെന്റ്, കണ്ണൂര്‍ പീസ് ഫോറം, ബ്ലഡ് ഡോണേഴ്‌സ് കേരള, ഗാന്ധി സ്മാരകനിധി, വൈസ്‌മെന്‍ ഇന്റര്‍നാഷനല്‍, നിര്‍മല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, കണ്ണൂര്‍ സാംസ്‌കാരിക വേദി, വൈ.എം.സി.എ, ബഹായ് കമ്മ്യൂനിറ്റി കണ്ണൂര്‍, മാതാ അമൃതാനന്ദമയി മഠം, ആന്റി കറ പ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് കേരള, ഗാന്ധി യുവജനവേദി തുടങ്ങി ഒട്ടേറെ സംഘടനകളും സ്ഥാപനങ്ങളും പരിപാടിക്ക് പിന്തുണ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."