ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിനു തുടക്കം
ശ്രീകണ്ഠപുരം: മേരിഗിരി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നോര്‍ത്ത് കേരള സി.ബി.എസ്.ഇ ക്ലസ്റ്റര്‍-10 ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റിനു തുടക്കമായി. ബാസ്‌ക്കറ്റ്‌ബോള്‍ താരം ബോബിറ്റ് മാത്യു ഉദ്ഘാടനം ചെയ്തു. പത്തുടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിലെ ആദ്യകളിയില്‍ ഭാരതീയ വിദ്യാഭവന്‍ കോഴിക്കോട്, ഹോളിഗ്രേസ് മാളയോട് 240-24 സ്‌കോറില്‍ വിജയിച്ചു. എസ്.എന്‍ തൃശൂര്‍ സാന്‍ജോസ് തളിപ്പറമ്പിനോട് 48-8 എന്ന സ്‌കോറിലും മേരിഗിരി സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സി.കെ.എം എന്‍.എസ്.എസ് ചാലക്കുടിയോടു 56-12 എന്ന സ്‌കോറിലും വിജയികളായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂര്‍ ഉര്‍സുലൈന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സാന്‍ജോസ് തളിപ്പറമ്പിനോട് 24-2 സ്‌കോര്‍ നേടി ഫൈനലില്‍ കടന്നു. ഇന്നു രാവിലെ 11ന് സമാപന ചടങ്ങില്‍ ശ്രീകണ്ഠപുരം നഗരസഭാ ചെയര്‍മാന്‍ പി.പി രാഘവന്‍ മുഖ്യാതിഥിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."