മോഹനന് വധം: അന്വേഷണം ഫോണ്‍കോള്‍ കേന്ദ്രീകരിച്ച്
കൂത്തുപറമ്പ്: വാളാങ്കിച്ചാലില്‍ സി.പി.എം പ്രാദേശിക നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കായുള്ള പൊലിസ് അന്വേഷണം നീങ്ങുന്നത് മൊബൈല്‍ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നിരവധി പേരെ പൊലിസ് ഇതിനകം ചോദ്യം ചെയ്തു. അമ്പതിലേറെ പേരെ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തുകയും ഇവരുടെ മൊബൈല്‍ ഫോണുകളിലേക്ക് വന്ന കോളുകള്‍ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് പരിശോധിക്കുകയുമുണ്ടായി. കൊല നടന്നു പത്തു ദിവസം പിന്നിട്ടിട്ടും പ്രധാനപ്രതികളെ വലയിലാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസില്‍ റിമാന്‍ഡിലായ മൂന്നു പ്രതികളെ അന്വേഷക സംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു വരികയാണ്. ഈ മാസം 10ന് രാവിലെയായിരുന്നു സി.പി.എം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗവും വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറിയുമായ കുഴിച്ചാല്‍ മോഹന(52)നെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരായ വേങ്ങാട് കുരിയോട്ടെ രാഹുല്‍(20), രൂപേഷ്(21), പാതിരിയാട്ടെ നവജിത്ത് എന്നിവരെ അറസ്റ്റു ചെയ്തെങ്കിലും അക്രമിസംഘത്തിന് കൊല്ലപ്പെട്ട മോഹനനെ കാണിച്ചു കൊടുക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തെന്ന കുറ്റമാണ് ഇവര്‍ക്കെതിരേയുള്ളത്. ചോദ്യം ചെയ്യലിനു ശേഷം ഇന്ന് ഇവരെ തിരികെ കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."