തെരുവിന്റെ സര്‍ഗാത്മകതയായിരുന്നു കവി എ.അയ്യപ്പന്‍: വി.ആര്‍ സുധീഷ്
തൃശൂര്‍: തെരുവിന്റെ സര്‍ഗാത്മകതയായിരുന്നു കവി എ.അയ്യപ്പനെന്ന് കഥാകൃത്ത് വി.ആര്‍ സുധീഷ്. അയനം സാംസ്‌കാരികവേദി സാഹിത്യ അക്കാദമി സ്മൃതിമണ്ഡപത്തില്‍ സംഘടിപ്പിച്ച എ.അയ്യപ്പന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളത്തിന്റെ പ്രിയകവി അയ്യപ്പന്റെ വേര്‍പാടിന്റെ ആറാം വാര്‍ഷിക ദിനത്തില്‍ സുഹൃത്തുക്കളും ആരാധകരും ഒരിക്കല്‍കൂടി ഒത്തുചേര്‍ന്ന ചടങ്ങിന് ഡോ. പ്രഭാകരന്‍ പഴശ്ശി അധ്യക്ഷനായി. തൃശൂര്‍ കൃഷ്ണകുമാര്‍ ഇടയ്ക്ക വാദനം നടത്തി.
സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി മോഹനന്‍, അന്‍വര്‍ അലി, കെ.ആര്‍ ടോണി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഡോ. എം.എന്‍ വിനയകുമാര്‍, വിജേഷ് എടക്കുന്നി, വര്‍ഗീസ് ആന്റണി, പി.സലിംരാജ്, അലി കടുകശേരി, ലൂയീസ് പീറ്റര്‍, ടി.എ അനീഷ്, ഭാസി പാങ്ങില്‍, ഇ.പി കാര്‍ത്തികേയന്‍, സലിം ചേനം, ശ്രീലതാ വര്‍മ്മ, അനിതാ ശ്രീജിത്ത്, എം.എല്‍ സെബി, ഷിംന എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."