
ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് നിഷേധിക്കാതെ എ.ഡി.ജി.പി; അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്നും മൊഴി

തിരുവനന്തപുരം: ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ ദുരൂഹ കൂടിക്കാഴ്ച, ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയിലെ ക്രമക്കേടുകള്‍ അടക്കം എ.ഡി.ജി.പി അജിത് കുമാറിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ സര്‍ക്കാരിന് സമ്മര്‍ദമേറിയതോടെ മൊഴിയെടുത്ത് സംസ്ഥാന പൊലിസ് മേധാവി ഷേഖ് ദര്‍വേഷ് സാഹേബ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അടിയന്തരമായി മൊഴിയെടുത്തതെന്നാണ് സൂചന.
പി.വി അന്‍വര്‍ എം.എല്‍.എയുടെ ആരോപണങ്ങളെ തുടര്‍ന്ന് അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്ന നിലപാടില്‍ എല്‍.ഡി.എഫ് ഘടകകക്ഷികള്‍ ഉറച്ചുനിന്നതോടെയാണ് ഗത്യന്തരമില്ലാതെ നടപടികളിലേക്ക് കടക്കാന്‍ ഡി.ജി.പിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ഗുരുതര ആരോപണമാണ് എ.ഡി.ജി.പിക്ക് നേരെ ഉയര്‍ന്നതെങ്കിലും ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റാതെ അന്വേഷണം നടത്താനാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്. കേരള പൊലിസിന്റെ ചരിത്രത്തില്‍ ഇതുപോലുള്ള മൊഴിയെടുപ്പ് ഉണ്ടായിട്ടില്ല.
ഓണാവധിക്കുശേഷം നോട്ടിസ് നല്‍കി വിളിച്ചു വരുത്താനായിരുന്നു അന്വേഷണസംഘം ആദ്യം തീരുമാനിച്ചത്. എന്നാല്‍, നടപടി വേഗത്തിലാക്കാന്‍ നിര്‍ദേശം കിട്ടിയതോടെ ഇന്നലെ രാവിലെ തന്നെ മൊഴിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.കേസിന്റെ അന്വേഷണച്ചുമതലയുള്ള ഐ.ജി സ്പര്‍ജന്‍ കുമാര്‍, എസ്.പി മധുസൂദനന്‍ എന്നിവരുമായി സംസ്ഥാന പൊലിസ് മേധാവി ചര്‍ച്ച നടത്തിയശേഷം 11 മണിയോടെയാണ് അജിത് കുമാറിനെ പൊലിസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി മൊഴിയെടുത്തത്. പൊലിസ് യൂനിഫോമില്‍ ഔദ്യോഗിക വാഹനത്തിലെത്തിയ അജിത് കുമാര്‍ അടച്ചിട്ട മുറിയില്‍ കാമറ കണ്ണുകള്‍ സാക്ഷിയാക്കി മൊഴി നല്‍കുകയായിരുന്നു.
തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് ഒഴികെയുള്ള കാര്യങ്ങള്‍ അജിത് കുമാര്‍ നിഷേധിച്ചു. ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് എന്തിനെന്നും ഡി.ജി.പിയോട് വിശദമാക്കിയതായാണ് വിവരം. തനിക്കെതിരേ അന്‍വര്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ വാസ്ത വിരുദ്ധമാണ്. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ട്. ഇത് അന്വേഷിക്കണമെന്നും അജിത് കുമാര്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച ചില തെളിവുകളും ഡി.ജി.പിക്ക് കൈമാറിയതായി സൂചനയുണ്ട്. മൊഴിയെടുക്കല്‍ മണിക്കൂറുകള്‍ നീണ്ടുനിന്നു.
പി.വി അന്‍വറിന്റെ മൊഴി കഴിഞ്ഞദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. അതിനിടെ, അന്‍വര്‍ ഉന്നയിച്ച അനധികൃത സ്വത്തുസമ്പാദനം അടക്കമുള്ള ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് പൊലിസ് മേധാവി സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്തുസമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം തുടങ്ങി അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഡി.ജി.പി സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ വിജിലന്‍സിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാല്‍ വിജിലന്‍സ് മേധാവി ഡി.ജി.പി യോഗേഷ് ഗുപ്ത നേരിട്ടാവും കേസന്വേഷിക്കുക.
ഏതുസമയത്തും മൊഴി നല്‍കാന്‍ തയാറാണെന്നും കീഴുദ്യോഗസ്ഥര്‍ മൊഴിയെടുപ്പ് സമയത്ത് ഉണ്ടാകാന്‍ പാടില്ലെന്നും നടപടികള്‍ കാമറയില്‍ പകര്‍ത്തണമെന്നും ആവശ്യപ്പെട്ട് ഡി.ജി.പിക്ക് കത്തുനല്‍കിയിരുന്നു.
ഐ.ജി സ്പര്‍ജന്‍ കുമാറിന് മുന്നില്‍ മൊഴിനല്‍കില്ലെന്ന് കത്തില്‍ ആവശ്യപ്പെട്ടതോടെയാണ് മൊഴിയെടുക്കാന്‍ ഡി.ജി.പി തീരുമാനിച്ചത്.
അതേസമയം, എ.ഡി.ജി.പി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സി.പി.ഐ. എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ ഊഴമിട്ട് കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനമെന്തെന്ന ചോദ്യം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവര്‍ത്തിച്ചു.
എ.ഡി.ജി.പിക്കെതിരായ അന്വേഷണത്തിന് സമയംവേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മനസിലാക്കാം. അതിനര്‍ഥം അന്വേഷണം അനന്തമായി നീണ്ടുപോകാമെന്നല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജമാഅത്തെ ഇസ്‌ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്‌വി
Kerala
• 8 minutes ago
'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്
uae
• 41 minutes ago
തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുഎസില്‍ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എന്‍ഐഎ തിരയുന്ന പിടികിട്ടാപ്പുള്ളികളും
International
• 42 minutes ago
ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു
International
• an hour ago
മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ
National
• an hour ago
സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍
uae
• an hour ago
കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും
uae
• 2 hours ago
തമിഴ്‌നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍
National
• 2 hours ago
കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• 2 hours ago
ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
uae
• 2 hours ago
ഖത്തറില്‍ ഫസ്റ്റ് റൗണ്ട് സെക്കന്‍ഡറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം
qatar
• 3 hours ago
നിപ: പനി ബാധിച്ചു മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു
Kerala
• 3 hours ago
വീട്ടുകാര്‍ പുറത്തുപോയ സമയത്ത് മൂന്നു മാസം പ്രായമുള്ള നായക്കുട്ടിയുടെ മുഖത്ത് രാസലായനി ഒഴിച്ചു; കാഴ്ചനഷ്ടപ്പെട്ട നായക്കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ക്കും പൊള്ളലേറ്റു
Kerala
• 3 hours ago
ഇന്ന് യുഎഇ താപനിലയില്‍ നേരിയ വര്‍ധന, ഈര്‍പ്പവും മൂടല്‍മഞ്ഞും പ്രതീക്ഷിക്കാം | UAE Weather
uae
• 3 hours ago
ഫറോക്കില്‍ വീട്ടുമുറ്റത്ത് മൃതദേഹം; രണ്ട് ദിവസത്തിലേറെ പഴക്കമെന്ന് സൂചന
Kerala
• 4 hours ago
ടെലഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സ്ലീപ്പർ സെല്ലുകൾ; ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നു
Kerala
• 4 hours ago
ഷാര്‍ജയില്‍ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിനെ നാട്ടിലെത്തിക്കണമെന്ന് യുവതിയുടെ കുടുംബം
Kerala
• 4 hours ago
സ്കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്കരിച്ചു; രുചികരമായി ഭക്ഷണം തയാറാക്കാന്‍ പാചക തൊഴിലാളികളെ പഠിപ്പിക്കും
Kerala
• 4 hours ago
ബഹ്റൈനില്‍ എത്തിയത് വലിയ പ്രതീക്ഷയോടെ, രേഖകളില്ലാതെ 13 വര്‍ഷത്തെ ദുരിതം; ഒടുവില്‍ അഷ്റഫും കുടുംബവും നാടണഞ്ഞു
bahrain
• 3 hours ago
ദുബൈയിലെ പ്രവാസി യാത്രക്കാര്‍ അറിയാന്‍: കിങ് സല്മാന് സ്ട്രീറ്റ് ഇന്റര്‍സെക്ഷനിലെ താല്‍ക്കാലിക വഴിതിരിച്ചുവിടല്‍ ഇന്നുമുതല്‍
uae
• 4 hours ago
ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷം; അമിത്ഷായുടെ പരിപാടികളില്‍ പങ്കെടുക്കാതെ സുരേഷ് ഗോപി
Kerala
• 4 hours ago