HOME
DETAILS

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ അഭിപ്രായഭിന്നത രൂക്ഷം

  
backup
October 22 2016 | 19:10 PM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%9c%e0%b5%8d

ലക്‌നോ:  ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയിരിക്കെ ഭരണ കക്ഷിയായ സമാജ് വാദി പാര്‍ട്ടിയില്‍ രൂക്ഷമായ അഭിപ്രായ ഭിന്നത.
പാര്‍ട്ടി നേതാവ് മുലായം സിങ്ങ് യാദവും മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും തമ്മിലുള്ള തര്‍ക്കമാണ് പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നേതാവും എം.എല്‍.എയുമായ ഉദയ് വീര്‍ സിങ്, മുലായം സിങ്ങിന് കത്തയച്ചതാണ് പുതിയ വിവാദത്തിന് കാരണമായത്. പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്നാരോപിച്ച് ഉദയ് വീര്‍ സിങ്ങിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും ആറുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്താണ് മുലായം മകനോടുള്ള പക വീട്ടിയത്.
ഉയദ് വീര്‍ അയച്ച കത്തില്‍ മുലായം കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയതെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് അഖിലേഷ് യാദവ് നവംബര്‍ മൂന്നിന് രഥയാത്ര നടത്താനിരിക്കുകയാണ്. ഇതുവഴി പാര്‍ട്ടിയില്‍ ശക്തനാകാനുള്ള നീക്കമാണ് അഖിലേഷ് നടത്തുന്നതെന്ന് പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ എതിരാളികള്‍ പറയുന്നു.
ഇതിനിടയിലാണ് അദ്ദേഹത്തെ ദേശീയ പ്രസിഡന്റാക്കണമെന്ന ആവശ്യവുമായി അഖിലേഷിന്റെ വലംകൈയ്യായ ഉദയ് വീര്‍ മുലായത്തിന് കത്തയച്ചത്. നാല് പേജു വരുന്ന കത്തില്‍ എസ്.പിയുടെ ഉത്തര്‍പ്രദേശ് പ്രസിഡന്റും മുലായത്തിന്റെ ബന്ധുവുമായ ശിവപാല്‍ യാദവും മറ്റ് കുടുംബാഗങ്ങളും താങ്കളെ വഴിതെറ്റിക്കുകയാണെന്നും മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെ ഗൂഡാലോചന നടത്തുകയാണെന്നും ആരോപിക്കുന്നു.
അഖിലേഷിനെ പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റാക്കാതിരിക്കാനാണ് ബന്ധുക്കള്‍ ശ്രമിക്കുന്നത്. അഖിലേഷിന് എല്ലാ അധികാരങ്ങളും നല്‍കാന്‍ തയാറാകണമെന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവരെയെല്ലാം തിരിച്ചെടുക്കണമെന്നും ഉദയ് വീര്‍ ആവശ്യപ്പെട്ടു.
ഖ്വാമി ഏകതാ ദള്‍ നേതാവ് മുഖ്താര്‍ അന്‍സാരിയുമായി ചേര്‍ന്ന് ശിവപാല്‍ യാദവ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും കത്തില്‍ ആരോപിക്കുന്നു. ഇത്തരത്തിലുള്ള ആരോപണങ്ങളുടെ കെട്ടഴിച്ചതാണ് മുലായത്തെ പ്രകോപിപ്പിച്ചത്. എന്നാല്‍ ഉദയ് വീറിനെതിരെ നടപടിയെടുത്തതിനു പിന്നില്‍ മുഖ്യമന്ത്രിയായ മകന്റെ പാര്‍ട്ടിയിലെ മേധവിത്തം കുറക്കുകയെന്ന ലക്ഷ്യവും മുലായം മുന്നോട്ടു വെക്കുന്നുണ്ടെന്നാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago