HOME
DETAILS

ആ വിധി നീതിയുടെ ഉത്തമമാതൃക

  
backup
October 22 2016 | 19:10 PM

%e0%b4%86-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%ae%e0%b4%be%e0%b4%a4

നീതിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അക്കാര്യത്തില്‍ വ്യക്തിയുടെ വലിപ്പച്ചെറുപ്പങ്ങള്‍ പരിഗണിക്കരുതെന്നും കണിശമായ നിലപാടെടുത്ത ഗാന്ധിജിയുടെ നാടായ ഇന്ത്യയില്‍പ്പോലും സത്യവും നീതിയും അധികാരികള്‍ക്കു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന കാഴ്ചയ്ക്ക് ഒരിക്കലല്ല, എത്രയെത്രയോ തവണ നമ്മളെല്ലാം സാക്ഷികളായതാണ്. അധികാരത്തിലുള്ളവര്‍ക്കു നേരേ എന്തൊക്കെ ആരോപണമുയര്‍ന്നാലും 'അതെല്ലാം രാഷ്ട്രീയപ്രേരിതമാണ് ' എന്നോ 'മാധ്യമസൃഷ്ടിയാണ് ' എന്നോ ആ അധികാരിതന്നെ വിധിച്ചുകഴിഞ്ഞാല്‍ തിരുവായ്ക്ക് എതിര്‍വായുണ്ടാവാറില്ല, പലപ്പോഴും. ഇന്ത്യയില്‍ മാത്രമല്ല, ഒട്ടുമിക്ക ദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.

ഇത്തരമൊരു വര്‍ത്തമാനകാലത്താണ് ലോകത്തിനുതന്നെ മാതൃകയായ നീതിബോധത്തിന്റെ പ്രദര്‍ശനം സഊദിയില്‍ കാണാനായത്. സഊദി രാജകുമാരന്‍ തുര്‍ക്കി ബിന്‍ സഊദ് അല്‍ കബീറിന്റെ വധശിക്ഷ നടപ്പിലാക്കിക്കൊണ്ട് ലോകത്തിന്റെ നെറുകയില്‍ നീതിയുടെ മുദ്രചാര്‍ത്തിയിരിക്കുകയാണ് സഊദി ഭരണകൂടം. 'എന്റെ മകള്‍ ഫാത്തിമയാണു കട്ടതെങ്കില്‍പ്പോലും അവളുടെ കൈവെട്ടും' എന്ന  പ്രവാചകവചനത്തെ അനുസ്മരിപ്പിക്കുന്ന നടപടിയാണ് അത്.  റിയാദിന്റെ പ്രാന്തപ്രദേശമായ അല്‍തുമാമയില്‍വച്ച് ആദില്‍ ബിന്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍കരീം അല്‍ മുഹൈമിദ് എന്നയാളെ വാക്കുതര്‍ക്കത്തിനിടയില്‍ കൊലപ്പെടുത്തിയെന്നാണു രാജകുമാരനെതിരായ കേസ്. കേസില്‍ രാജകുമാരന്‍ കുറ്റക്കാരനാണെന്നു മൂന്നുവര്‍ഷം മുമ്പ് കോടതി കണ്ടെത്തിയിരുന്നു. പൊതുകോടതിയാണ് ആദ്യം വധശിക്ഷയ്ക്കു വിധിച്ചത്. പിന്നീട്, സുപ്രിംകോടതി ശിക്ഷ ശരിവച്ചു. ഒടുവില്‍, ശിക്ഷ നടപ്പാക്കണമെന്നു സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാജ്ഞ പുറപ്പെടുവിച്ചതോടെ വധശിക്ഷ നടപ്പാക്കാന്‍ കളമൊരുങ്ങിയത്.  

ഇതാണ് ഇസ്‌ലാമിക ശരീഅത്തിന്റെ നീതി. ഇവിടെ നിയമത്തിനുമുന്നില്‍ എല്ലാവരും തുല്യരാണ്. 'നിങ്ങള്‍ക്കു മുമ്പുള്ളവര്‍ നശിക്കാന്‍ കാരണം അവരില്‍ ഉന്നതര്‍ കുറ്റംചെയ്താല്‍ അവരെ വെറുതെവിടുകയും ദുര്‍ബലര്‍ കുറ്റം ചെയ്താല്‍ അവര്‍ക്കു ശിക്ഷ നടപ്പാക്കുകയും ചെയ്യുമായിരുന്നു' എന്നതിനാലാണെന്ന പ്രവാചകവചനം വളരെ പ്രസക്തമായികൊണ്ടിരിക്കുന്ന കാലത്താണ് ഈ വിധിയെന്നതും ഏറെ ശ്രദ്ധേയമാണ്. ശിക്ഷാവിധി നടപ്പാക്കുന്നിടത്ത് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന നീതിബോധത്തിന്റെ ഭാഗമാണത്. അധികാരത്തിന്റെ കരുത്തില്‍ കുറ്റവാളികളായ ബന്ധുമിത്രാതികളെ സംരക്ഷിക്കുന്ന ഓരോ ആളെയും ഇരുത്തിചിന്തിപ്പിക്കാന്‍ പര്യാപ്തമാണ് സഊദി ഭരണ കൂടത്തിന്റെ ഈ മാതൃകാപരമായ നടപടി.

ശരീഅത്ത് നിയമമനുസരിച്ചു നിരപരാധികളെ കൊലപ്പെടുത്തുന്നവര്‍ക്കു കുറ്റം തെളിഞ്ഞാല്‍ വധശിക്ഷയാണു സഊദിയില്‍ ലഭിക്കുക. അതില്‍  ഉന്നതരെന്നോ ദുര്‍ബലരെന്നോ മേല്‍ജാതിയെന്നോ കീഴ്ജാതിയെന്നോ സവര്‍ണനെന്നോ അവര്‍ണനെന്നോ പ്രത്യേക പരിരക്ഷയില്ല. കുറ്റം തെളിഞ്ഞാല്‍ മാപ്പുനല്‍കാന്‍ ഭരണാധികാരിക്കോ കോടതിക്കോ അധികാരമില്ല. വധിക്കപ്പെട്ടയാളുടെ അനന്തരാവകാശികള്‍ക്കു മാത്രമാണു മാപ്പുനല്‍കാനുള്ള അവകാശം. മാപ്പു നല്‍കുകയും പകരം ബ്ലഡ് മണി (നഷ്ടപരിഹാര ദ്രവ്യം) സ്വീകരിക്കുകയും ചെയ്യാനുള്ള അവകാശം ബന്ധുക്കള്‍ക്കുണ്ട്. നിരുപാധികം മാപ്പു നല്‍കുകയുമാകാം.

വിധി നടപ്പാക്കുന്നതിനു തലേദിവസം വൈകുന്നേരം ശ്രദ്ധേയമായ  രംഗങ്ങള്‍ക്കാണു ജയില്‍ സാക്ഷ്യം വഹിച്ചത്. പ്രതി രാത്രി നമസ്‌കാരത്തില്‍ മുഴുകി. അതിനുശേഷം പ്രഭാതംവരെ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകി. ആ ഖുര്‍ആന്‍ പാരായണം പുലരുവേളം നീണ്ടുനിന്നു. മരണത്തിനുമുമ്പ് അവസാന വസിയ്യത് രേഖപ്പെടുത്താനുള്ള സമയം. പ്രതിക്ക് അതു തന്റെ കൈ കൊണ്ട് എഴുതാന്‍ സാധിച്ചില്ല. മറ്റൊരാളാണു രേഖപ്പെടുത്തിയത്. പിന്നീട് കുളിച്ചു ശുദ്ധിയായി. പകല്‍ 11 മണിയോടെ സഫായിലെ വിധി നടപ്പാക്കുന്ന സ്ഥലത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയി.

വിധിനടപ്പാക്കുന്നതിനു സാക്ഷികളായി പത്തോളം രാജകുടുംബാംഗങ്ങള്‍ ഹാജരുണ്ടായിരുന്നു. വധിക്കപ്പെട്ടയാളുടെ കുടുംബമായ അല്‍ മുഹൈമീദ് കുടുംബത്തിലെ ഉന്നതരും ഹാജരുണ്ടായിരുന്നു. അവര്‍ കൊലചെയ്യപ്പെട്ട ആദില്‍ മുഹൈമീദിന്റെ പിതാവ് സുലൈമാന്‍ മുഹൈമീദിനോടു പ്രതിക്കു മാപ്പുകൊടുക്കാന്‍ ശുപാര്‍ശചെയ്തുകൊണ്ടേയിരുന്നു.

പക്ഷേ കൊല്ലപ്പെട്ടയാളുടെ പിതാവ് ഒരു നിലയ്ക്കും മാപ്പുകൊടുക്കാന്‍ തയാറായില്ല. പ്രതിക്രിയ നടപ്പാക്കുന്ന കാര്യത്തില്‍ ഉറച്ചുനിന്നു. വധിക്കപ്പെട്ട ആദില്‍ മുഹൈമീദിന്റെ പിതാവിന്റെ കൈയില്‍ ആ സമയം ആ സ്ഥലത്തുവച്ചു നൂറുക്കണക്കിനു മില്യണ്‍ റിയാല്‍വച്ചുകൊടുത്തിട്ടു പ്രതിക്കു മാപ്പുകൊടുക്കണമെന്ന് അപേക്ഷിച്ചു. എന്നാല്‍, കൊല്ലപ്പെട്ടയാളുടെ പിതാവ് അതെല്ലാം നിഷേധിക്കുകയും ശിക്ഷ നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്നു ജനങ്ങള്‍ക്കു മുമ്പില്‍ രാജകുമാരന്റെ തലവെട്ടി വിധി നടപ്പാക്കുകയായിരുന്നു.

അമീര്‍ തുര്‍ക്കിയുടെ വിഷയത്തിലുണ്ടായ പ്രതിക്രിയാ നടപടി സഊദിയുടെ 40 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യസംഭവമാണെന്നും അമീറുമാര്‍ക്കിടയില്‍ ഇത്തരം ശിക്ഷാവിധികള്‍ നടപ്പാക്കില്ലെന്ന വ്യാപകമായ പ്രചരണത്തെ തിരുത്തുന്നതും സഊദിയില്‍ ജുഡീഷ്യല്‍ സംവിധാനം സുതാര്യമാണെന്നു തെളിയിക്കുന്നതുമാണ് ഈ വിധിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ അഭിപ്രായപ്പെട്ടത്. സല്‍മാന്‍ രാജാവിന്റെ നിശ്ചയദാര്‍ഢ്യത്തിലും ഉറച്ചനിലപാടിലും ജനപിന്തുണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അമീര്‍ വലീദ് ബിന്‍ ത്വലാല്‍ രാജകുമാരനടക്കമുള്ളവര്‍ വിധിയെ സ്വാഗതം ചെയ്ത് ട്വിന്ററില്‍ പോസ്റ്റിട്ടതും ശ്രദ്ധേയമാണ്.

ഇന്ത്യപോലുള്ള രാജ്യങ്ങള്‍ക്ക് ഏറെ പഠിക്കാനുണ്ട് സഊദിയിലെ ജുഡീഷ്യല്‍ സംവിധാനത്തില്‍നിന്ന്. ആചാരവുംവിശ്വാസവുമെന്നതിലുപരി ശിക്ഷാ നിയമമെന്ന നിലയിലും അത്യുന്നതമൂല്യമാണു ശരീഅത്ത് നിയമം മുന്നോട്ടുവയ്ക്കുന്നത്. ഡല്‍ഹിയില്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ടപ്പോഴും സൗമ്യവധക്കേസ് വിധി വന്നപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ ശരീഅത്ത് വിധി നടപ്പാക്കിയിരുന്നെങ്കിലെന്നു പലരും ആഗ്രഹിച്ചിരുന്നു. നീതിയുടെ നേരേ പല്ലിളിച്ചുകാട്ടി രക്ഷനേടി നില്‍ക്കുന്ന ഗോവിന്ദച്ചാമികളും അമീറുല്‍ ഇസ്‌ലാമുകളും വാഴാതിരിക്കാന്‍ കഠിനമായ ശിക്ഷവേണമെന്ന് ആഗ്രഹിക്കാത്തവരുണ്ടോ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago